കാമുകന്റെ ചുണ്ടു കടിച്ചുപറിച്ച യുവതി പിടിയില്‍
സിയാറ്റില്‍: ചുംബനത്തിനിടെ മുന്‍കാമുകന്റെ ചുണ്ട് കടിച്ചുപറിച്ച കാമുകി പൊലീസ് പിടിയിലായി. തിങ്കളാഴ്‌ച രാത്രിയാണ് സംഭവം നടന്നത്.
നാല്‍പ്പത്തിയൊന്‍പതുകാരനായ മുന്‍കാമുകനുമായി ചുംബനം പങ്കിടുന്നതിനിടയിലാണത്രേ പ്രത്യേകിച്ച് ഒരു പ്രകോപനവുമില്ലാതെ യുവതി കീഴ്‌ച്ചുണ്ട് കടിച്ചുപറിച്ചത്.
വിവരമറിഞ്ഞ് എത്തിയ പൊലീസുകാര്‍ കിടപ്പറയിലെ നിലത്തുനിന്നും പൂച്ചരോമത്തില്‍ പൊതിഞ്ഞ നിലയിലാണ് കാമുകന്റെ ചുണ്ട് കണ്ടെടുത്തത്. ഒപ്പം വീടിന്റെ പോര്‍ച്ചില്‍ രക്തം വാര്‍ന്നനിലയില്‍ കാമുകനെയും കണ്ടെത്തി.
പൊലീസ് ഇയാളെ പെട്ടന്നുതന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഒപ്പം മുറിഞ്ഞുപോയ ചുണ്ടും എത്തിച്ചെങ്കിലും അത് തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒരു പക്ഷേ ഇനി ജീവിതകാലം മുഴുവന്‍ ഇയാള്‍ കീഴ്‌ച്ചുണ്ടില്ലാതെ ജീവിക്കേണ്ടിവരുമെന്നാണത്രേ ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ ഇയാള്‍ക്ക് സംസാരിയ്‌ക്കാന്‍ കഴിവുണ്ടെങ്കിലും ബുദ്ധിമുട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
സംഭവത്തെത്തുടര്‍ന്ന് അറസ്റ്റുചെയ്യാനെത്തിയ പൊലീസുകാരെ കാമുകി അക്രമിക്കാന്‍ ശ്രമിച്ചുവത്രേ. ഗാര്‍ഹിക പീഡനത്തിന്റെ പേരില്‍ ഇവരെ അന്വേഷണവിധേയമായി അറസ്റ്റുചെയ്‌തുവെങ്കിലും ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടില്ല. പിന്നീട് ചൊവ്വാഴ്‌ച 25,000 ഡോളര്‍ ജാമ്യത്തില്‍ ഇവരെ പൊലീസ് വിട്ടയച്ചിട്ടുണ്ട്.
ഇവര്‍ രണ്ടുപേരുടെയും പേര് പൊലീസ് ഇതേവരെ പുറത്തുവിട്ടിട്ടില്ല. ഇവര്‍ താമസിയ്‌ക്കുന്ന വീട്ടില്‍ ഇവര്‍ക്കൊപ്പം മറ്റു രണ്ടുപേരും താമസിയ്‌ക്കുന്നുണ്ട്. ഇവര്‍ നാലുപേരും മയക്കുമരുന്നിന് അടിമകളാണെന്നാണ് പൊലീസിന് കിട്ടിയ വിവരം.












Click it and Unblock the Notifications