കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപയോഗിച്ച കോണ്ടത്തില്‍ നിന്നും റബര്‍ബാന്റ്‌ നിര്‍മ്മാണം

  • By Staff
Google Oneindia Malayalam News

ബെയിജിംഗ്‌: ഉപയോഗിച്ച്‌ ഉപേക്ഷിയ്‌ക്കുന്ന കോണ്ടങ്ങളില്‍ നിന്നും നിര്‍മ്മിയ്‌ക്കുന്ന ഉല്‍പ്പന്നങ്ങള്‍ ചൈനയില്‍ ആരോഗ്യ ഭീഷണിയുയര്‍ത്തുന്നു.

പ്രധാനമായും മുടി കെട്ടിവെയ്‌ക്കാന്‍ ഉപയോഗിക്കുന്ന ഹെയര്‍ ബാന്റുകളാണ്‌ ഉപയോഗിച്ച കോണ്ടങ്ങള്‍കൊണ്ട്‌ നിര്‍മ്മിയ്‌ക്കുന്നത്‌. ഇത്‌ ലൈംഗികജന്യരോഗങ്ങള്‍ പടരാനിടയാക്കുമത്രേ.

തെക്കന്‍ ചൈനയിലെ ഡോണ്‍ഗ്വാന്‍, ഗുവാന്‍ഷോ നഗരങ്ങളിലാണ്‌ കോണ്ടങ്ങളില്‍ നിന്നും നിര്‍മ്മിയ്‌ക്കുന്ന ഹെയര്‍ബാന്റുകള്‍ ഏറ്റവും കൂടുതലായി വില്‍പ്പന നടത്തുന്നത്‌. വിലകുറഞ്ഞതും ബഹുവര്‍ണ്ണങ്ങളില്‍ ഉണ്ടാക്കുന്നതുമായ ബാന്റുകള്‍ക്ക്‌ ആവശ്യക്കാരും കൂടുതലാണ്‌.

കോണ്ടങ്ങള്‍ രൂപാന്തരപ്പെടുത്തിയാണ്‌ ബാന്റുകള്‍ നിര്‍മ്മിയ്‌ക്കുന്നതെങ്കിലും ഇവയിലടങ്ങിയിരിയ്‌ക്കുന്ന ബാക്ടീരിയകള്‍ നശിപ്പിക്കപ്പെടുന്നില്ല. മിക്കവരും കൈകളിലിട്ട്‌ പല്ലുകള്‍കൊണ്ട്‌ കടിച്ചുവലിച്ചാണ്‌ റബര്‍ ബാന്റുകള്‍ മുടിയിലിടുന്നത്‌. അപ്പോള്‍ ബാക്ടീരിയകള്‍ വായിലൂടെ ശരീരത്തില്‍ പ്രവേശിയ്‌ക്കുന്നു.

സാധാരണ ലൈംഗിക രോഗങ്ങള്‍മുതല്‍ എയ്‌ഡ്‌സ്‌ വരെയുള്ള അസുഖങ്ങള്‍ പകരുന്നതിന്‌ ഇത്‌ കാരണമായേയ്‌ക്കുമെന്ന്‌ ത്വക്‌ രോഗവിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

വളരെ തുച്ഛമായ വിലയ്‌ക്കാണ്‌ പത്തുറബ്ബര്‍ ബാന്റുകളുള്ള ഒരു പാക്കറ്റ്‌ വില്‍ക്കുന്നത്‌. ഇത്‌ വിപണയില്‍ കിട്ടുന്ന മറ്റു പലതരം ഹെയര്‍ബാന്റുകളെ അപേക്ഷിച്ച്‌ ലാഭകരമാണ്‌. അതുകൊണ്ടുതന്നെ ആളുകള്‍ ഇത്‌ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ ഉപയോഗിച്ച കോണ്ടങ്ങള്‍ രൂപാന്തരപ്പെടുത്തുകയെന്നത്‌ നിയമപരമായി കുറ്റകരമാണെന്നാണ്‌ ഇവിടത്തെ സര്‍ക്കാര്‍ അധികൃതര്‍ പറയുന്നത്‌.

ആരോഗ്യത്തിന്‌ ഹാനികരമായ വസ്‌തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ചൈനയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന കളിപ്പാട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള പലവസ്‌തുക്കള്‍ക്ക്‌ ഈയിടെ പല വിദേശരാജ്യങ്ങളിലും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X