ആദിവാസി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍
മലപ്പുറം: പതിനഞ്ചുകാരിയായ ആദിവാസിപ്പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്‌ത രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്‌തു.
താഴേക്കോട് മാരമ്പറ്റ ആറന്‍കുന്ന് ആദിവാസി കോളനിയിലെ പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിന് ഇരയായത്. അങ്ങാടിപ്പുറം വൈലോങ്ങര സ്വദേശികളായ മുഹമ്മദ്(33), ഹനീഫ(35)എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ പിതാവിനെ മദ്യം നല്‍കി മയക്കിയശേഷമാണ് പീഡനം നടത്തിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബഹളം കേട്ട് പെണ്‍കുട്ടിയുടെ അമ്മയെത്തിയപ്പോഴേയ്‌ക്കും പ്രതികള്‍ ഓടിപ്പോവുകയായിരുന്നുവത്രേ.
തിങ്കളാഴ്‌ച രാത്രി പത്തുമണിയ്‌ക്കാണ് സംഭവം നടന്നത്. കോളനിയ്‌ക്കു സമീപമുള്ള ക്വാറിയിലെ തൊഴിലാളികളാണ് പിടിയിലാവര്‍. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്നാണ് പെരിന്തല്‍മണ്ണ പൊലീസ് പ്രതികളെ അറസ്റ്റുചെയ്‌തത്. ഈ പെണ്‍കുട്ടി ഇതിനുമുമ്പും പീഡനത്തിനിരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആദിവാസികോളനിയിലെ പെണ്‍കുട്ടികള്‍ക്കുനേരെയുള്ള ലൈംഗിക ചൂഷണം വര്‍ദ്ധിയ്‌ക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. തേനും പച്ചമരുന്നും ശേഖരിച്ച് വില്‍പ്പന നടത്തി ജീവിക്കുന്ന ആളന്‍ സമുദായത്തില്‍പ്പെട്ടവരാണ് ഇവിടത്തെ ആദിവാസികള്‍. പണിയില്ലാത്ത അവസരങ്ങളില്‍ പട്ടിണികിടക്കുന്ന ഇവര്‍ക്ക് മദ്യവും മറ്റു ലഹരിവസ്‌തുക്കളും നല്‍കിയാണ് മിക്കപ്പോഴും ചൂഷണം ചെയ്യുന്നത്.












Click it and Unblock the Notifications