കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്രതധന്യതയുടെ മറ്റൊരു മണ്ഡലകാലം

  • By Staff
Google Oneindia Malayalam News

Sabarimala Templeശബരിമല: ശരണമന്ത്രങ്ങളുടെ അകമ്പടിയോടെ വ്രതധന്യതയുടെ മണ്ഡലകാലതീര്‍ത്ഥാടനത്തിന്‌ തുടക്കമായി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മണ്ഡലമോഹോത്സവത്തിനായി ശബരമലക്ഷേത്രനട വെള്ളിയാഴ്‌ച വൈകീട്ട്‌ തുറന്നു.

തന്ത്രി കണ്‌ഠരര്‌ മഹേശ്വരരുടെ സാന്നിദ്ധ്യത്തില്‍ സ്ഥാനമൊഴിഞ്ഞ മേല്‍ശാന്തി ഇ. ഈശ്വരന്‍ നമ്പൂതിരി നടതുറന്നു. പിന്നെ പതിനെട്ടാം പടിയിറങ്ങി ഹോമകുണ്ഡത്തില്‍ അഗ്നി പകര്‍ന്നു. ഇതോടെ ഭക്തര്‍ക്കായി പതിനെട്ടാം പടിയും തുറന്നു.

ശബരിമലയിലെ പുതിയ മേല്‍ശാന്തി പാലക്കാട്‌ കുമരനെല്ലൂര്‍ തെക്കിനിയേടത്ത്‌ കൂത്തുള്ളി ടി.കെ കൃഷ്‌ണന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി കോട്ടയം ഓണംതുരുത്ത്‌ മങ്ങാട്ട്‌ എം.എന്‍ കൃഷ്‌ണന്‍ നമ്പൂതിരി എന്നിവര്‍ ഇരുമുടിക്കെട്ടുമായി നേരത്തെതന്നെ പതിനെട്ടാംപടിക്കു താഴെയുണ്‌ടായിരുന്നു. തിരികെ പതിനെട്ടാംപടി കയറിയ മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിക്കൊപ്പം പുതിയ മേല്‍ശാന്തിമാരും പടികയറി. രാത്രി ഏഴോടെ പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം നടന്നു.

രാത്രിയില്‍ ഹരിവരാസനം കഴിഞ്ഞ്‌ മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരി നടഅടച്ച്‌ താക്കോല്‍ പുതിയ മേല്‍ശാന്തിയ്‌ക്ക്‌ കൈമാറി.Melsanthi Easwaran Namboodiri opening the sanctum sanctorum ശനിയാഴ്‌ച പുലര്‍ച്ചെ നാലിന്‌ പുതിയ മേല്‍ശാന്തിമാര്‍ ശബരിമല ക്ഷേത്രവും മാളികപ്പുറം ക്ഷേത്രവും തുറന്നു. മണ്ഡലവ്രതാരംഭത്തിന്‌ തുടക്കം കുറിയ്‌ക്കുന്ന ശനിയാഴ്‌ച സന്നിധാനത്ത്‌ അയ്യപ്പന്റെ ഇഷ്ടവഴിപാടായ നെയ്യഭിഷേകത്തിനും തുടക്കമയായി.

ഡിസംബര്‍ 27നാണ്‌ ഇക്കൊല്ലത്തെ മണ്ഡലപൂജ. നാല്‍പ്പത്തിയൊന്നു ദിവസത്തെ മണ്ഡല-മകരവിളക്ക്‌ മഹോത്സവത്തിനായി ശബരിമലയിലും പരിസരത്തും വൈകിയാണെങ്കിലും ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്‌. നടതുറക്കുമ്പോള്‍ ആദ്യം തന്നെ ദര്‍ശനം നേടാനായി ദിവസങ്ങള്‍ക്ക്‌ മുമ്പേ പമ്പയില്‍ എത്തിയ ഭക്തര്‍ ശനിയാഴ്‌ച രാവിലെ മുതല്‍ മലകയറിത്തുടങ്ങി.

പമ്പയില്‍ നിന്നുള്ള ഭക്തജനപ്രവാഹം കൂടിയതോടെ പൊലീസ്‌ ചന്ദ്രാനന്ദന്‍ റോഡില്‍ വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തി. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ്‌ ആദ്യദിനത്തില്‍ കൂടുതലും ദര്‍ശനത്തിനെത്തിയത്‌.

പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന അയ്യപ്പന്റെ തിരുവാഭരണങ്ങള്‍ ശനിയാഴ്‌ച മുതല്‍ ദര്‍ശനത്തിനായി തുറന്നുവെയ്‌ക്കും. പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 8വരെയാണ്‌ ദര്‍ശന സമയം, ഡിസംബര്‍ 6,28,29 തിയ്യതികളില്‍ ദര്‍ശനസൗകര്യമുണ്ടായിരിക്കുകയില്ലെന്ന്‌ ദേവസ്വം അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X