Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതിയും മുഖ്യമന്ത്രിയും വീണ്ടും ഏറ്റുമുട്ടുന്നു

കൊച്ചി : പാമോയില്‍ ഇറക്കുമതിക്കേസില്‍ ഹൈക്കോടതി വിധിയ്ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന നിരുത്തരവാദപരമാണെന്ന് കേരള ഹൈക്കോടതി.

മുഖ്യമന്ത്രിയുടെ പ്രസ്താവന കോടതിയെ അപകീര്‍ത്തിപ്പെടുത്തലാണെന്നും ജസ്റ്റിസ് എസ് സിരിഗജന്‍ ചൂണ്ടിക്കാട്ടി. ഇതോടെ കോടതിയും സര്‍ക്കാരും തമ്മില്‍ മറ്റൊരു യുദ്ധമുഖം തുറന്നിരിക്കുകയാണ്.

പാമോയില്‍ ഇറക്കുമതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഹൈക്കോടതി വിധിയെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹൈക്കോടതി കേള്‍ക്കുന്നത് മുതലാളിമാരുടെ ദുഖമാണെന്നും കേര കര്‍ഷകരുടെ കണ്ണീരുകാണാന്‍ ജഡ്ജിയ്ക്ക് കണ്ണില്ലെന്നും വിഎസ് തുറന്നടിച്ചിരുന്നു. ഈ പ്രസ്താവനയാണ് ഹൈക്കോടതിയും സര്‍ക്കാരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടാനുളള വഴിമരുന്നായത്.

വിഎസിന്റെ പ്രസ്താവനയെ തുടര്‍ന്ന പാമോയില്‍ കേസില്‍ തുടര്‍വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് സിരിജഗന്‍ ഒഴിവായി. കേസ് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ പരിഗണനയ്ക്കാണ് വിട്ടിരിക്കുന്നത്. കേസിന്റെ ഫയല്‍ എത്രയും വേഗം ചീഫ് ജസ്റ്റിസിനു കൈമാറാന്‍ ജസ്റ്റിസ് സിരിജഗന്‍ ഉത്തരവിട്ടു.

നീതിനിര്‍വഹണത്തിലുളള കൈകടത്തലെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ജസ്റ്റിസ് വിശേഷിപ്പിച്ചത്. ഈ പ്രസ്താവനകള്‍ ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്കെതിരാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. പാമോയില്‍ ഇറക്കുമതിയ്ക്കുളള ചെലവ് സംസ്ഥാനം വഹിക്കുമോ എന്ന് കോടതി ചോദിച്ചെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അവാസ്തവമാണ്. അങ്ങനെയൊരു പരാമര്‍ശം കോടതി നടത്തിയിട്ടില്ല. ജസ്റ്റിസ് സിരിജഗന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+