എം.എ ബേബിയെ സാഷ്ടാംഗം പ്രണമിയ്‌ക്കണമെന്ന് ഹസ്സന്‍
കൊച്ചി: പിണറായിയുടെ മകനെ നെഹ്‌റുവിനോടും ഗാന്ധിജിയോടും ഉപമിച്ച മന്ത്രി എംഎ ബേബിയെ സാഷ്ടാംഗം പ്രണമിയ്‌ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍.
പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണം കിട്ടുമെന്ന് കരുതിയായിരിയ്‌ക്കും ബേബി പിണറായിയുടെ മകനെ മഹാന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ചരിത്രം സുതാര്യമാണ്. എന്നാല്‍ പിണറായിയുടെ മകന്റെ കാര്യം ഇങ്ങനെയല്ല.
മുമ്പ് ഇഎംഎസ് മഹാത്മാഗാന്ധിയെയും മദനിയെയും താരതമ്യപ്പെടുത്തി. എന്നാല്‍ ബേബി ഇക്കാര്യത്തില്‍ ഇഎംഎസിനെ കടത്തിവെട്ടുകയാണ് ചെയ്‌തത്- ഹസ്സന്‍ ആരോപിച്ചു.
ബൂര്‍ഷ്വാ കമ്മ്യൂണിസ്റ്റുകളാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. പണ്ട് ഉണ്ടായിരുന്നത് ബൂര്‍ഷ്വാ കോണ്‍ഗ്രസാണ്. എന്നാല്‍ ഇപ്പോള്‍ പുതിയ വര്‍ഗ്ഗമായ ബൂര്‍ഷ്വാ കമ്മ്യൂണിസ്‌റഅറുകള്‍ ഉടലെടുത്തിരിക്കുകയാണ്.
കോണ്‍ഗ്രസ് നേതാക്കളുടെ മക്കളുടെ വിദേശപഠനത്തെക്കുറിച്ചും നേതാക്കളുടെ വിദേശയാത്രയെക്കുറിച്ചും ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉന്നയിച്ചത് കമ്യൂണിസ്റ്റുകാരാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദേശപഠനത്തെയും എതിര്‍ക്കുന്നവരാണിവര്‍. ഇത് സ്വന്തം മക്കള്‍ക്ക് ബാധകമല്ലെന്ന് പറയാന്‍ ഇക്കൂട്ടര്‍ ധൈര്യം കാണിയ്‌ക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications