Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനെട്ട്‌ തികഞ്ഞ പെണ്‍കുട്ടിയ്‌ക്ക്‌ ഒളിച്ചോടാം: സുപ്രിം കോടതി

ദില്ലി: പതിനെട്ടുവയസ്സ്‌ കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക്‌ ഒളിച്ചോടാന്‍ അവകാശമുണ്ടെന്ന്‌ സുപ്രിം കോടതി. ആണിനും പെണ്ണിനും വിവാഹപ്രായമെത്തിയിട്ടുണ്ടെങ്കില്‍ അവര്‍ ഒളിച്ചോടുന്നതില്‍ തെറ്റില്ലെന്നാണ്‌ കോടതി പറഞ്ഞത്‌.

പതിനെട്ടു വയസ്സു തികയുകയും ഇഷ്ടപ്പെട്ട പുരുഷനെ നിയമംഅനുശാസിക്കുന്ന രീതിയില്‍ വാവിഹം ചെയ്യുകയും ചെയ്‌ത സ്‌ത്രീയെ തല്ലാനോ ഭീഷണിപ്പെടുത്താനോ അന്യായമായി തടങ്കലില്‍ വെയ്‌ക്കാനോ പാടില്ലെന്നും കോടതി വ്യക്തമാക്കി.

വിവാഹം ചെയ്യാന്‍ പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടുപോയതിന്‌ കര്‍ണാടക ഹൈക്കോടതി ഒരു വര്‍ഷം തടവുശിക്ഷ വിധിച്ച കാവേരപ്പഎന്നയാളുടെ ജാമ്യം അനുവദിച്ചുകൊണ്ടാണ്‌ സുപ്രിം കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിന്‍മേലാണ്‌ കാവേരപ്പയ്‌ക്ക്‌ തടവുശിക്ഷ ലഭിച്ചത്‌.

പെണ്‍കുട്ടികള്‍ക്ക്‌ ഒളിച്ചോടാന്‍ അനുവാദമുണ്ടെന്ന്‌ കാണിയ്‌ക്കുന്നതിനായി മഹാഭാരതത്തില്‍ ശ്രീകൃഷ്‌ണനും രുക്‌മിണിയും നടത്തിയ ഒളിച്ചോട്ടത്തെയാണ്‌ കോടതി ഉദ്ധരിച്ചത്‌.

തെലുങ്ക്‌ ചലച്ചിത്രതാരം ചിരഞ്‌ജീവിയുടെ മകള്‍ ഈയിടെ ചെയ്‌തതുപോലെ ഒളിച്ചോടിപ്പോയതില്‍ തെറ്റില്ലെന്ന്‌ വിധിപുറപ്പെടുവിക്കുന്നതിനിടെ കോടി പറയുകയും ചെയ്‌തിട്ടുണ്ട്‌. ജസ്‌റ്റിസ്‌ സി.കെ ഥാക്കര്‍, ജസ്‌റ്റിസ്‌ മാര്‍ക്കണ്ഡേയ കഠ്‌ജു എന്നിവരുള്‍പ്പെട്ട ബഞ്ചാണ്‌ വിധി പുറപ്പെടുവിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+