കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെക്കുറിച്ച്‌ യുനസ്‌കോയുടെ സമഗ്ര വെബ്‌ വിജ്ഞാനകോശം

  • By Staff
Google Oneindia Malayalam News

Web based video encyclopaedia of India ദില്ലി: ഇന്ത്യയെക്കുറിച്ച്‌ വെബ്‌ അധിഷ്‌ഠിത വീഡിയോ വിജ്ഞാനകോശം തയ്യാറാക്കുന്നു. ഇന്ത്യയുടെ ചരിത്രം, ഭൂമിശാസ്‌ത്രം, സംസ്‌കാര വൈവിധ്യം എന്നിവ ഉള്‍പ്പെടുത്തിയാണ്‌ വിജ്ഞാനകോശം തയ്യാറാക്കുന്നത്‌.

തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്ന യുനസ്‌കോ വെബ്‌സൈറ്റ്‌ ആരംഭിയ്‌ക്കുന്നത്‌. എന്ന്‌ പേരിട്ടിരിക്കുന്ന വെബ്‌സൈറ്റില്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെക്കുറിച്ചുള്ള വിശദവിവരങ്ങളും വീഡിയോ ചിത്രങ്ങളും ഉള്‍പ്പെടുത്തും.

വീഡിയോ ചിത്രങ്ങള്‍ക്കൊപ്പം ഇംഗ്ലീഷിലുള്ള വിവരണങ്ങളുമുണ്ടാകും. സൈറ്റില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ സംസ്ഥാനം കേരളമാണ്‌. കേരളത്തെക്കുറിച്ച്‌ രണ്ടായിരത്തോളം വീഡിയോ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു.

യുനസ്‌കോയുടെ വേള്‍ഡ്‌ ഹെറിറ്റേജ്‌ പ്രോഗ്രാമിന്റെ ഭാഗമായാണ്‌ വെബ്‌സൈറ്റ്‌ തയ്യാറാക്കുന്നത്‌. ഇന്ത്യയിലെ 28 സ്ഥലങ്ങളെയാണ്‌ യുനസ്‌കോയുടെ വേള്‍ഡ്‌ ഹെറിറ്റേജ്‌ സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുക്കുന്നത്‌. അതാതിടങ്ങളിലെ കെട്ടിടങ്ങള്‍, ആചാരാനുഷ്‌ഠാനങ്ങല്‍, കലകള്‍, പരമ്പരാഗത കരകൗശലവേല, തുടങ്ങിയവയെക്കുറിച്ചെല്ലാം ഇതില്‍ പ്രതിപാദിയ്‌ക്കും.

അതിപുരാതനും സാംസ്‌കാരിക വൈവിധ്യവുമുള്ള ഇന്ത്യയുടെ ഭൂമിശാസ്‌ത്രപരവും സാംസ്‌കാരികപരവുമായ പ്രത്യേകകളെക്കുറിച്ച്‌ വ്യക്തമായ വിവരവും അറിവും നല്‍കുകയാണ്‌ വെബ്‌അധിഷ്‌ഠിത വിജ്ഞാനകോശം കൊണ്ട്‌ ലക്ഷ്യമാക്കുന്നതെന്ന്‌ യുനസ്‌കോ ദില്ലി ഓഫീസ്‌ ഡയറക്ടറായ മിന്‍ജ യാങ്‌ പറഞ്ഞു.

ഇത്തരമൊരു സംരംഭംകൊണ്ട്‌ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കേണ്ടതിനെക്കുറിച്ച്‌ ജനങ്ങളെ ബോധവാന്മാരാക്കാമെന്നും മിന്‍ജ പറഞ്ഞു. 2008 മാര്‍ച്ചോടെ ഇതിന്റെ പണികള്‍ ഏതാണ്ട്‌ പൂര്‍ത്തായാകുമെന്നും ഏപ്രിലില്‍ വെബ്‌ സൈറ്റ്‌ ഉദ്‌ഘാടനം ചെയ്യുമെന്നും അവര്‍ അറിയിച്ചു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X