ചോറിന് പകരം പാലും മുട്ടയും ഇറച്ചിയും കഴിക്കാന്‍ മന്ത്രി
തൃശ്ശൂര്‍: മലയാളികള്‍ ചോറിന് പകരം മുട്ടയും ഇറച്ചിയും പാലും കഴിച്ച് ശീലിക്കണമെന്ന് ഭക്ഷ്യമന്ത്രി സി. ദിവാകരന്‍. വിലക്കയറ്റം നേരിടാനായാണ് മന്ത്രി ജനങ്ങള്‍ക്ക് പുതിയ ഭക്ഷണക്രമം നിര്‍ദ്ദേശിച്ചത്, അതും സംസ്ഥാന മൃഗസംരക്ഷണമേളയുടെ ഉദ്‌ഘാടനച്ചടങ്ങില്‍.
അരി വില കുതിച്ചുകയറുന്നതിനെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാതെയാണ് കേരളീയര്‍ കൂടുതല്‍ ചോറുണ്ണുന്നുവെന്ന് മന്ത്രി പറഞ്ഞത്. ചോറു തന്നെ കഴിയ്‌ക്കണമെന്ന് നമ്മളെന്തിനാണ് നിര്‍ബ്ബന്ധം പിടിക്കുന്നത്. വിലകൂടിയ അരിയാണ് നമ്മള്‍ കഴിയ്‌ക്കുന്നത്. പകരം പാലും മുട്ടയും കഴിച്ചാല്‍ പോരെ
ഒരു വീട്ടില്‍ ഒരു കോഴിയെ വളര്‍ത്തിയാല്‍ മുട്ടകഴിക്കാം. ഒരു പശുവിനെക്കൂടി വളര്‍ത്തിയാല്‍ പാലുമായി. വേണമെങ്കില്‍ ഇടക്ക് കോഴിയെ കറിയും വെയ്‌ക്കാം. ആരെയും ആശ്രയിക്കാതെ ജീവിക്കാം. നമ്മുടെ കോഴി, നമ്മുടെ പശു, നമ്മുടെ വയര്‍.
അരിയ്‌ക്കും പച്ചക്കറികള്‍ക്കും ദിവസം ചെയ്യുമ്പോറും വില വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവയേക്കാളും പോഷകമൂല്യമുള്ള പാലും മുട്ടയും കഴിക്കാന്‍ മലയാളി തയ്യാറാവണം- മന്ത്രി പറഞ്ഞു.
പാലിനും മുട്ടയ്‌ക്കും ഇറച്ചിയ്‌ക്കുമൊക്കെയായി എത്രകാശാണ് നമ്മള്‍ തമിഴ്‌നാട്ടിലേയ്‌ക്ക്‌് ഒഴുക്കുന്നത്. ഇക്കാര്യത്തിലൊക്കെ സ്വയംപര്യാപ്‌തതയിലെത്തണം. വിലക്കയറ്റമെന്നത് കേരളത്തിലെ എക്കാലത്തെയും പ്രശ്‌നമാണ്.
അരിവില കൂടുന്നതിന് അടിസ്ഥാന പ്രശ്‌നം കേന്ദ്രസര്‍ക്കാറിന്റെ നയങ്ങളാണ്. കാര്‍ഷികമേഖലയില്‍ നിക്ഷേപം കുറയുന്നു. കര്‍ഷകര്‍ക്ക് കൃഷിഭൂമിയല്ലാതാകുന്നു. കച്ചവടക്കാര്‍ക്ക് ഈ സാഹചര്യം നല്ലതാണ്. കേന്ദ്രത്തിന് കരിഞ്ചന്തക്കാരെ അമര്‍ച്ചചെയ്യാന്‍ കഴിയുന്നില്ല- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications