Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയും വന്നേ തീരൂ : ലീഡര്‍

തിരുവനന്തപുരം : താന്‍ കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചു പോവുകയാണെന്നും ഇന്നല്ലെങ്കില്‍ നാളെ മുരളീധരനും കോണ്‍ഗ്രസില്‍ തിരികെ വരുമെന്നും കെ കരുണാകരന്‍.

പത്രങ്ങള്‍ എന്തുപറഞ്ഞാലും എഴുതിയാലും നേര്‍വഴിക്കു ചിന്തിക്കുന്നവരെല്ലാം ഒരുകാലത്ത് കോണ്‍ഗ്രസില്‍ ചേരുമെന്ന് അദ്ദേഹം പറഞ്ഞു. മകന്‍ തന്റെ ഒപ്പമില്ലാത്തതാണ് ഇപ്പോഴത്തെ ദുഖമെന്നും അദ്ദേഹം തുടര്‍ന്നു.

എന്നാല്‍ മകന്‍ ഒപ്പമില്ലാത്തതിന്റെ ദുഖം ഇനിയുളള കാലം മുഴുവന്‍ കരുണാകരനുണ്ടായിരിക്കുമെന്ന് മിനിട്ടുകള്‍ക്കകം കെ മുരളീധരന്‍ പ്രതികരിച്ചു. കോണ്‍ഗ്രസുകാരനായ കരുണാകരനോടൊപ്പം എന്‍സിപിക്കാരനായ മുരളീധരന്‍ ഇനിയുണ്ടാവില്ല.

മകന്‍ എന്ന നിലയിലുളള സ്നേഹബഹുമാനങ്ങള്‍ താന്‍ നിലനിര്‍ത്തുമെന്നും മുരളി തുടര്‍ന്നു.

കോണ്‍ഗ്രസിനെ വിമര്‍ശിച്ചത് വേണ്ടിയിരുന്നോ എന്ന് തനിക്കിപ്പോള്‍ തോന്നുന്നുവെന്ന് എന്‍സിപിയിലെ തന്റെ അനുയായികളുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കവെ കരുണാകരന്‍ പറ‍ഞ്ഞു.

ഗാന്ധിജി കാണിച്ചു തന്ന മാതൃകയാണ് താന്‍ പിന്തുടരുന്നത്. ചെയ്തത് തെറ്റാണെന്ന് തോന്നിയാല്‍ ഏത് ഹിമാലയത്തിന്റെ മുകളില്‍ കയറിയായാലും അത് വിളിച്ചു പറയണം. ദുരഭിമാനം കൊണ്ട് അത് മറച്ചു വെയ്ക്കേണ്ട കാര്യമില്ല. എന്‍സിപിയില്‍ നിന്നും നാളെ കോണ്‍ഗ്രസിലേയ്ക്ക് വരാനുളളവരെ താന്‍ പേരെടുത്തു പറഞ്ഞ് കുറ്റപ്പെടുത്തുന്നില്ലെന്നും കരുണാകരന്‍ പറഞ്ഞു.

അതേ സമയം പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ കുത്തുവാക്കുകള്‍ പറയാനും കരുണാകരന്‍ മറന്നില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലിരിക്കുന്നവര്‍ എല്ലാവര്‍ക്കും വിവരക്കേടില്ലെന്നും അങ്ങനെയുളളവര്‍ തങ്ങള്‍ക്ക് അംഗത്വം തരുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനും സോണിയാ ഗാന്ധിയ്ക്കും കരുത്തു പകരുന്ന യജ്ഞത്തിനാണ് തങ്ങള്‍ തയ്യാറെടുക്കുന്നതെന്ന് കരുണാകരന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ റാലി നടത്താന്‍ ഒരിക്കല്‍ കൂടി പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കും എന്നു പറഞ്ഞാണ് കരുണാകരന്‍ പ്രസംഗം അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+