ധനമന്ത്രിക്കെതിരെ അങ്കം മുറുകുന്നു

Subscribe to Oneindia Malayalam


തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താന്‍ ദീര്‍ഘവീക്ഷണത്തോടെ നടപടികള്‍ സ്വീകരിക്കുന്ന ധനമന്ത്രിയ്ക്കും വകുപ്പിനുമെതിരെ മുന്നണിയില്‍ പടയൊരുക്കം.

ധൂര്‍ത്തടിച്ച് മേനി നടിക്കാന്‍ കോടികള്‍ കിട്ടാത്ത സിപിഐ മന്ത്രിമാരുടെ നേതൃത്വത്തിലാണ് തോമസ് ഐസക്കിനും ധനവകുപ്പിനുമെതിരെ പടയൊരുക്കം നടക്കുന്നത്. സിപിഎമ്മില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ബദ്ധവൈരിയായ ധനമന്ത്രിക്കെതിരെ തങ്ങളുടെ നീക്കത്തിന് വിഎസിന്റെ പിന്തുണയും ഇക്കൂട്ടര്‍ പ്രതീക്ഷിക്കുന്നുണ്ട്.

എം സി റോഡ് പുനര്‍ നിര്‍മ്മാണച്ചുമതല പതിബെല്‍ കമ്പനിയെ വീണ്ടും ഏല്‍പ്പിക്കാന്‍ കരാര്‍ ഒപ്പിട്ടതിനു തൊട്ടടുത്ത ദിവസം തന്നെ വിമര്‍ശനങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും ആസൂത്രിതമായ നീക്കമാണ്. ധനവകുപ്പിന്റെ പിടിപ്പുകേടു കൊണ്ട് ഖജനാവിന് നഷ്ടം വരുന്നു എന്ന മട്ടിലാണ് വ്യാഴാഴ്ച പ്രമുഖ പത്രങ്ങളിലടക്കം വന്ന വാര്‍ത്തകള്‍.

പതിബെലുമായി കഴിഞ്ഞ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ അക്കാലത്തു തന്നെ ഇടതുമുന്നണി നഖശിഖാന്തം എതിര്‍ത്തിരുന്നു. കരാറിലെ പഴുതുകള്‍ ഉപയോഗിച്ച് പൊതുഖജനാവില്‍ നിന്നും കോടികള്‍ ചോര്‍ത്തുന്നതായി ഭരണത്തിലെത്തിയ ശേഷവും ഇടതു നേതൃത്വം ആരോപിച്ചിരുന്നു.

റോഡ് നിര്‍മ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുത്തു നല്‍കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയാല്‍, ദിവസം ഒരുലക്ഷം രൂപയെന്ന നിരക്കില്‍ നഷ്ടപരിഹാരം പതിബെല്ലിന് നല്‍കണമെന്ന കരാര്‍ വ്യവസ്ഥ നഗ്നമായ അഴിമതി ലക്ഷ്യമിട്ടാണെന്ന് പ്രസ്താവിച്ചത് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ തന്നെയാണ്. 2006 നവംബര്‍ 22നായിരുന്നു അച്യുതാനന്ദന്റെ ഈ പ്രസ്താവന. അഴിമതിക്കെതിരെ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

അടുത്ത പേജില്‍..............


Please Wait while comments are loading...