കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകന്‍ കാമുകിയെ ദമ്പതികള്‍ക്ക്‌ വിറ്റു

  • By Staff
Google Oneindia Malayalam News

ദില്ലി: കാമുകന്‍ ഇരുപത്തിയൊന്നുകാരിയായ കാമുകിയെ അനാശാസ്യ കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക്‌ 40,000രൂപയ്‌ക്ക്‌ വിറ്റു. ഹരിയാനയില്‍ നിന്നുള്ള ദമ്പതികളാണ്‌ പണം കൊടുത്തി യുവതിയെ വാങ്ങിയത്‌.

മൂന്നുപുരുഷന്മാര്‍ മാനംഭംഗപ്പെടുത്തിയശേഷമാണത്രേ കാമുകന്‍ യുവതിയെ വേശ്യാവൃത്തിയ്‌ക്കു നിര്‍ബ്ബന്ധിയ്‌ക്കുകയും പിന്നീട്‌ വില്‍ക്കുകയും ചെയ്‌തത്‌. യുവതിയെ കാണാനില്ലെന്ന്‌ പരാതി ലഭിച്ചതിനെത്തുടര്‍ന്ന്‌ ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥര്‍ ദില്ലിയിലെ ജിന്ദില്‍ നിന്നും ഇവരെ കണ്ടെത്തിയിട്ടുണ്ട്‌്‌.

ഝാര്‍ഖണ്ഡുകാരിയായ യുവതി ഏതാനും ആഴ്‌ചമുമ്പ്‌ ഗര്‍ഭിണിയായ സഹോദരിയെ പരിചരിയ്‌ക്കാന്‍ വേണ്ടിയാണത്രേ ദില്ലിയിലെത്തിയത്‌. പടിഞ്ഞാറന്‍ ദില്ലിയിലെ ഷഹദരയില്‍ സഹോദരീ ഭര്‍ത്താവിന്റെ വീട്ടിലാണ്‌ യുവതി താമസിച്ചിരുന്നത്‌.

യുവതിയെ തട്ടിക്കൊണ്ടുപോവുകയും വില്‍പ്പന നടത്തുകയും ചെയ്‌തവരെന്ന്‌ സംശയിക്കുന്ന ജയ്‌ ശങ്കര്‍, പര്‍വേശ്‌ എന്നിവരെ പൊലീസ്‌ പിടികൂടിയിട്ടുണ്ട്‌. ഇവര്‍ രണ്ടുപേരും തൊഴില്‍രഹിതരാണെന്ന്‌ പൊലീസ്‌ പറയുന്നു.

സംഭവത്തെക്കുറിച്ച്‌ പൊലീസ്‌ പറയുന്നതിങ്ങനെ. ഷഹ്‌ദരയില്‍വെച്ച്‌ പരസ്‌പരം കണ്ടുമുട്ടിയ ജയ്‌ ശങ്കറും യുവതിയും പ്രണയബദ്ധരായി. ഡിസംബര്‍ 12ന്‌ ശങ്കര്‍ യുവതിയെ ക്ഷേത്രത്തില്‍ വച്ച്‌ വിവാഹം നടത്താനാണെന്ന്‌ പറഞ്ഞ്‌ പര്‍വേശിന്റെ വീട്ടിലേയ്‌ക്ക്‌ കൂട്ടിക്കൊണ്ടുപോയി.

പിന്നീട്‌ പര്‍വേശിന്റെ വീട്ടിലുണ്ടായിരുന്ന ജഗ്‌ഭീര്‍ ഭാര്യ രാജ്‌ബാല എന്നിവര്‍ക്ക്‌ യുവതിയെ വിറ്റു. 40,000രൂപ നല്‍കിയാണ്‌ യുവതിയെ വാങ്ങിയതെന്ന്‌ ദമ്പതികള്‍ പൊലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌.

സ്‌ത്രീകളെ മാംസവ്യാപരകേന്ദ്രങ്ങള്‍ക്ക്‌ എത്തിക്കുന്ന ശൃംഗലയിലെ കണ്ണികളാണ്‌ ദമ്പതികളെന്ന്‌ പൊലീസ്‌ പറയുന്നു. യുവതിയെ വാങ്ങിയശേഷം ദമ്പതികള്‍ അവരെ ബലമായി ജിന്ദിലേയ്‌ക്ക്‌ കൊണ്ടുപോവുകയായിരുന്നുവത്രേ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X