രേഷ്മയുടെ ആരാധകര്‍ തടിച്ചു കൂടി; കോടതി നടപടികള്‍ തടസപ്പെട്ടു
ആലുവ: അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിന് പോലീസ് പിടിയിലായ സിനിമ നടി രേഷ്‌മയുടെ ആരാധകര്‍ കോടതിയിലേക്ക് തള്ളിക്കയറിയതോടെ കോടതി നടപടികള്‍ തടസപ്പെട്ടു.
ആലുവ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രേശ്‌മയ്‌ക്കും സംഘത്തിനുമെതിരെയുള്ള കേസ് പരിഗണിച്ചത്.
ചൊവ്വാഴ്‌ച രേഷ്‌മ കോടതിയിലെത്തുമന്നറിഞ്ഞ് രാവിലെ 9.30 മണിയോടെ കോടതിയും പരിസരവും വന്‍ജനക്കൂട്ടത്തെ കൊണ്ട് നിറഞ്ഞിരുന്നു.
കളമശേരി പോലീസ് രേഷ്‌മയെയും മറ്റ് പ്രതികളെയും കൊണ്ട് കോടതിയിലെത്തിയതോടെ ആരാധകരെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയാതെയായി. ആരാധകര്‍ ബഹളം വച്ചതോടെ മറ്റ് കേസുകള്‍ പരിഗണിക്കുന്നതു കൂടി തടസപ്പെട്ടു.
ഇതിനിടെ ജഡ്‌ജി വി.കെ അരവിന്ദ് ബാബു ആരാധകരുടെ ശല്യം കാരണം സ്വന്തം ചേമ്പറിലേക്ക് പോയി. പിന്നീട് ജഡ്‌ജിയുടെ നിര്‍ദേശാനുസരണം കോടതിവളപ്പില്‍ തിങ്ങിക്കൂടിയ ജനത്തെ പിരിച്ചു വിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. രേഷ്‌മയുടെ കേസ് ഉച്ചയ്‌ക്ക് രണ്ടര മണിയ്‌ക്കേ എടുക്കുകയുള്ളുവെന്ന് ജഡ്‌ജി അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് പ്രതികളെ തിരിച്ചു കൊണ്ടു പോയി.
ജനക്കൂട്ടത്തിനിടയിലൂടെ പ്രതികളെ തിരിച്ചു കൊണ്ടു പോകാന്‍ പോലീസ് നന്നെ കഷ്ടപ്പെട്ടു. പിന്നീട് പോലീസ് പ്രതികളുമായി ഒരു മണിയ്‌ക്ക് തിരിച്ചെത്തി കേസ് പരിഗണിക്കുകയായിരുന്നു.
പ്രതികളെ കോടതി പതിനാല് ദിവസത്തേയ്‌ക്ക് റിമാന്റ് ചെയ്‌തു. നടി രേഷ്‌മ(23), ബാംഗ്ലൂര്‍ വിജയനഗര്‍ സ്വദേശിനി സിമ്രാന്‍(21), കാഞ്ഞിരപ്പള്ളി സ്വദേശിനി ബീന(35), കൊല്ലം പുനലൂര്‍ സ്വദേശിനി രമ്യ(19) എന്നിവരെ മൂവാറ്റുപുഴ വനിതകളുടെ സബ്‌ജയിലേയ്‌ക്കും ജോമോന്‍(25), ഫിലിപ്പ്(27) എന്നിവരെ ആലുവ സബ്‌ജയിലിലേയ്‌ക്കും അയച്ചു.












Click it and Unblock the Notifications