പാര്‍ലമെന്റിനും താജ്‌മഹലിനും അല്‍-ഖായ്‌ദ ഭീഷണി
ദില്ലി: പാര്‍ലമെന്റും താജ്‌മഹലും തകര്‍ക്കുമെന്നും ദില്ലി ഹൈക്കോടതി ജഡ്‌ജിമാരെ വധിക്കുമെന്നും ഭീഷണിപ്പെടുത്തി അല്‍ ഖായ്‌ദയുടെ ഇ-മെയില്‍. ഹൈക്കോടതി രജിസ്‌ട്രാര്‍ക്കാര്‍ക്ക് ഭീഷണി മെയില്‍ അയച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ മൂന്നുകോടതികളില്‍ നവംബര്‍ 23ന് സ്‌ഫോടനം നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണത്രേ രജിസ്‌ട്രാര്‍ക്ക് ഭീഷണി മെയില്‍ ലഭിച്ചത്. രജിസ്‌ട്രാര്‍ സന്ദേശം പൊലീസിന് കൈമാറുകയായിരുന്നു. വ്യാഴാഴ്‌ചയാണ് പൊലീസ് വിവരം പുറത്തുവിട്ടത്.
ലഖ്‌നൗവിലെ കോടതി പരിസരത്ത് അഭിഭാഷകര്‍ മൂന്നു ഭീകരരെ മര്‍ദ്ദിച്ചതിന് പ്രതികാരമായാണ് അന്ന് യുപിയിലെ കോടതികളില്‍ സ്‌ഫോടനം നടത്തിയത്. ഭീകരര്‍ കോടതികള്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സിനും വിവിരം ലഭിച്ചിട്ടുണ്ട്. ഡിസംബര്‍ 15നകം ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു നേരത്തെയുള്ള വിവരം.
ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ കോടതികളുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ദില്ലി ഹൈക്കോടതി രജിസ്‌ട്രാറും ദില്ലി പൊലീസ് കമ്മീഷണര്‍ വൈ.എസ് ദാദ്വലും തമ്മില്‍ ചര്‍ച്ച നടത്തി.
ദില്ലി ഹൈക്കോടതിയില്‍ സൈന്യത്തെ വിന്യസിയ്‌ക്കുകയും സന്ദര്‍ശകര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ തലസ്ഥാനത്ത് ആക്രമണം നടത്തുന്നതിനായി ആറ് ഹര്‍ക്കത്ത്-ഉള്‍-ജിഹാദി ഭീകരര്‍ രാജ്യത്തെത്തിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ അന്താരാഷ്ട്രവിമാനങ്ങള്‍ക്ക് നേരെ ജനുവരി 12ന് ആക്രമണം നടത്തുമെന്ന് അറിയിച്ചുകൊണ്ട് ദില്ലിയിലെ എയര്‍ ഇന്ത്യ കോള്‍ സെന്ററിലേയ്‌ക്ക് ഏതാനും ദിവസം മുമ്പ് സന്ദേശം ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications