Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎസ്ആര്‍ഒയ്ക്ക് പൊന്‍മുടിയില്‍ 120 ഏക്കര്‍ ഭൂമി അനുവദിച്ചു

തിരുവനന്തപുരം: ബഹിരാകാശ കേന്ദ്രം സ്ഥാപിക്കുന്നതിന്‌ ഐഎസ്‌ആര്‍ഒയ്‌ക്ക്‌ പൊന്‍മുടിയില്‍ 120 ഏക്കര്‍ അനുവദിച്ചു കൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.

പൊന്‍മുടി എസ്റ്റേറ്റ്‌ വിട്ടു തരണമെന്ന ഐഎസ്‌ആര്‍ഒയുടെ നിര്‍ദേശം അവഗണിച്ചാണ്‌ പൊന്‍മുടിയില്‍ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചിരിക്കുന്നത്‌.

പൊന്‍മുടി തെന്നൂര്‍ വില്ലേജില്‍ കമ്പിമൂട്ടില്‍ 100 ഏക്കര്‍ സ്ഥലം അനുവദിയ്‌ക്കാന്‍ നവംബര്‍ 21ന്‌ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. എന്നാല്‍ അപ്പര്‍ സാനിറ്റോറിയത്തിനടുത്ത്‌ 25 ഏക്കര്‍ സ്ഥലം കൂടി അനുവദിയ്‌ക്കണമെന്ന ഐഎസ്‌ആര്‍ഒയുടെ അഭ്യര്‍ഥന മാനിച്ച്‌ 20 ഏക്കര്‍ സ്ഥലം കൂടി വിട്ടു നല്‌കാന്‍ സര്‍ക്കാര്‍ തീരുമാനിയ്‌ക്കുകയായിരുന്നു.

ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 120 ഏക്കര്‍ ഭൂമി ഡിസംബര്‍ 31നകം അളന്നു തിരിച്ച്‌ ഐഎസ്‌ആര്‍ഒ അധികൃതര്‍ക്ക്‌ നല്‌കാന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക്‌ നിര്‍ദേശം നല്‌കിയതായി മന്ത്രി കെ.പി രാജേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ അനുവദിച്ച ഭൂമി ബഹിരാകാശ കേന്ദ്രം നിര്‍മിക്കാന്‍ അനുയോജ്യമാണോയെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊളേണ്ടത്‌ ഐഎസ്‌ആര്‍ഒയാണ്‌. ഇപ്പോള്‍ സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമി കേന്ദ്രത്തിന്‌ അനുയോജ്യമല്ലായെന്ന്‌ വിദഗ്‌ദ്ധര്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ കൈമാറിയിട്ടില്ല.

നേരത്തെ ഐഎസ്‌ആര്‍ഒ 3.50 കോടിയോളം രൂപ ചെലവഴിച്ച്‌ 81 ഏക്കര്‍ ഭൂമി മെര്‍ക്കിന്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിന്നും വാങ്ങിയിരുന്നു. ഇത്‌ നിക്ഷിപ്‌ത വനഭൂമിയായതിനാല്‍ വിട്ടു കൊടൂക്കാന്‍ സാധിയ്‌ക്കില്ലെന്ന്‌ സര്‍ക്കാര്‍ തീരുമാനമെടുത്തതോടെയാണ്‌ ഭൂമി ഇടപാട്‌ വിവാദമായത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+