കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥയെ കൊന്ന്‌ സ്യൂട്‌കേസിലാക്കി

  • By Staff
Google Oneindia Malayalam News

Archana Trivediഗുഡ്‌ഗാവ്‌: കേന്ദ്ര വാണിജ്യ മന്ത്രാലയ ഡപ്യൂട്ടി ഡയറക്ടര്‍ അര്‍ച്ചന ത്രിവേദിയുടെ ജഡം ഉപേക്ഷിക്കപ്പെട്ട സ്യൂട്‌കേസില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട്‌ അര്‍ച്ചനയുടെ ഭര്‍ത്താവും ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമായ രോഹിതി(35)നെ പൊലീസ്‌ അറസ്റ്റുചെയ്‌തു.

രണ്ടുദിവസം മുമ്പ്‌ അര്‍ച്ചനയെ ശ്വാസമുട്ടിച്ചു കൊന്ന്‌ സ്യൂട്‌കേസിലാക്കി വിജനമായ സ്ഥലത്ത്‌ തള്ളുകയായിരുന്നുവെന്ന്‌ രോഹിത്‌ പൊലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌. സ്യൂട്‌കേസ്‌ വാങ്ങിയതുള്‍പ്പെടെ തനിയ്‌ക്കെതിരെ തെളിവുകള്‍ ശേഷിപ്പിക്കാത്ത നിലയിലായിരുന്നുവത്രേ രോഹിത്‌ കൊലപാതകം നടത്തിയത്‌.

കൊലപാതകം നടത്തിയ ദിവസം ജഡവുമായി വൈകുന്നേരം വരെ താന്‍ കാറില്‍ സഞ്ചിരിച്ചുവെന്നും അതെവിടെ നിക്ഷേപിക്കണമെന്ന്‌ ഒരു രൂപവുമില്ലായിരുന്നുവെന്നും രോഹിത്‌ പറഞ്ഞു.

അവള്‍ ബഹളം വെയ്‌ക്കുകയും ഞാന്‍ പറയുന്നത്‌ ശ്രദ്ധിക്കാതിരിക്കുകയും ചെയ്‌തു. ഞാനവളെ കളിയാക്കി അപ്പോള്‍ അവളെന്നെ തള്ളി അപ്പോള്‍ ഞാനവളുടെ കഴുത്തിന്‌ പിടിച്ച്‌ അമര്‍ത്തി തുടര്‍ന്നാണ്‌ മരണം സംഭവിച്ചത്‌. മൃതദേഹം ഉപേക്ഷിക്കുകയല്ലാതെ എനിക്ക്‌ വേറെ വഴിയില്ലായിരുന്നു- രോഹിത്‌ വിശദീകരിച്ചു.

ഭാര്യയെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നോയെന്ന്‌ ചോദിച്ചപ്പോള്‍ അങ്ങനെയായിരുന്നെങ്കില്‍ ഇപ്പോള്‍ എന്നെനിങ്ങള്‍ കാണുമായിരുന്നില്ലെന്നാണ്‌ രോഹിത്‌ പൊലീസിന്‌ മറുപടി നല്‍കിയത്‌.

കൊലനടത്തിയശേഷം ഭാര്യയെ കാണാതായെന്ന്‌ പറഞ്ഞ്‌ രോഹിത്‌ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട്‌ അയല്‍വാസികള്‍ മൃതദേഹം കണ്ടെത്തിയതായി പറഞ്ഞപ്പോള്‍ രോഹിത്‌ ഒരു ആകാംഷയും കാണിച്ചില്ല. മോര്‍ച്ചറിയിലെത്തി ജഡവും അര്‍ച്ചനയുടെ വസ്‌ത്രങ്ങളും കണ്ടിട്ടും അവരെ തിരിച്ചറിയാത്തതായി അയാള്‍ അഭിനയിച്ചു.

തന്റെ ഭാര്യയുമായി ജഡത്തിന്‌ സാമ്യമുണ്ടെന്നുമാത്രമാണ്‌ രോഹിത്‌ പറഞ്ഞത്‌. പിന്നീട്‌ അര്‍ച്ചനയുടെ കുടുംബമെത്തിയാണ്‌ അവരുടെ താലിയും നെക്ലേസും കണ്ട്‌ ജഡം തിരിച്ചറിഞ്ഞത്‌- സംഭവത്തെക്കുറിച്ച്‌ പൊലീസ്‌ പറഞ്ഞു.

രോഹിതിന്റെ കൈകളില്‍ കണ്ടെത്തിയ മുറിവുകളും അയാളുടെ ചില പ്രസ്‌താവനകളും തീര്‍ത്തും സംശയകരമാണെന്നും സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്നും പൊലീസ്‌ പറയുന്നു.

2004 മെയിലാണ്‌ അര്‍ച്ചനയും രോഹിതും വിവാഹിതരായത്‌. ഇവര്‍ തമ്മില്‍ നല്ല ബന്ധമായിരുന്നില്ലെന്ന്‌ അര്‍ച്ചനയുടെ പിതാവ്‌ ലഫ്‌റ്റനന്റ്‌ കേണല്‍ വി.എസ്‌ ത്രിവേദി പൊലീസിനെ അറിയിച്ചിട്ടുണ്ട്‌. മാത്രമല്ല 2005ല്‍ വിവാഹമോചനത്തിന്‌ വേണ്ടി രോഹിത്‌ അപേക്ഷ നല്‍കുകയും പിന്നീട്‌ അത്‌ പിന്‍വലിക്കുകയും ചെയ്‌തിരുന്നുവത്രേ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X