Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്‌മസിന്‌ കേരളീയര്‍ കുടിച്ചത്‌ 85.48 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്‌മസിന്‌ കേരളീയര്‍ കുടിച്ചത്‌ 85.48 കോടി രൂപയുടെ മദ്യം. 2006ലെ വില്‍പനയെ അപേക്ഷിച്ച്‌ 22 ശതമാനം വര്‍ധനയാണ്‌ ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്‌. 70.31 കോടിയുടെ മദ്യമാണ്‌ 2006ലെ ക്രിസ്‌മസിന്‌ വിറ്റുപോയത്‌.

ഡിസംബര്‍ 20 മുതല്‍ 25വരെയുള്ള ദിവസങ്ങളിലേതാണ്‌ 85.48 കോടിയുടെ കണക്ക്‌. 24നും 25നും മാത്രം 29 കോടിരൂപയുടെ മദ്യമാണ്‌ വിറ്റുപോയത്‌. 2006ല്‍ ഈ രണ്ടുദിവസങ്ങളില്‍ 22 കോടിയുടെ വില്‍പ്പനയാണ്‌ നടന്നത്‌.

ഈ വര്‍ഷം ആകെ വിറ്റുപോയതില്‍ ബ്രാണ്ടിയുടെ വിഹിതം 65 ശതമാനവും വിസ്‌കിയുടേത്‌ 33 ശതമാനവുമാണ്‌. വോഡ്‌ക, ജിന്‍, വൈന്‍ തുടങ്ങിയവ ചേര്‍ന്ന്‌ ബാക്കിയും.

ബിവറേജസ്‌ കോര്‍പ്പറേഷന്റെ ചാലക്കുടി ഷോപ്പിലാണ്‌ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്‌. ഇവിടെ 24ാം തിയതി 15.05 ലക്ഷത്തിന്റെയും 25ാം തിയതി 8.47 ലക്ഷത്തിന്റെയും വില്‍പന നടന്നു.

കോര്‍പ്പറേഷന്റെ ചങ്ങനാശേരി, വരാപ്പുഴ, വടക്കന്‍ പറവൂര്‍, മണ്ണൂത്തി, അങ്കമാലി എന്നിവിടങ്ങളിലേതാണ്‌ വില്‍പനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മറ്റു ഷോപ്പുകള്‍. പുതുവത്സരാഘോഷത്തിനും റെക്കോര്‍ഡ് വില്‍പ്പന തന്നെയുണ്ടാകുമെന്നാണ്‌ കോര്‍പ്പറേഷന്‍ കണക്കുകൂട്ടുന്നത്‌.

ഈ ക്രിസ്മസിന് മദ്യപാനം ഉപേക്ഷിയ്ക്കാനുള്ള സന്ദേശങ്ങള് ക്രിസ്തുമത പുരോഹിതന്മാര്‍ നല്‍കിയിരുന്നു. പക്ഷേ ഇതൊന്നും വിശ്വാസികള്‍ കണക്കിലെടുത്തിട്ടില്ലെന്നാണ് മദ്യവില്‍പനയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+