Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാറ്റയുടെ ഭീഷണി: മാരുതി വില കുറച്ചു

maruthi 800ടോക്കിയോ: സാധാരണക്കാരുടെ കാര്‍ എന്ന്‌ ടാറ്റ വിശേഷിപ്പിക്കുന്ന 'ഒരു ലക്ഷം രൂപ' കാര്‍ ജനുവരി 10ന്‌ പുറത്തിറങ്ങാനിരിക്കെ നിലവില്‍ ഇന്ത്യന്‍ കാര്‍ വിപണി ഭരിയ്‌ക്കുന്ന മാരുതി അവരുടെ കാറുകളുടെ വില വെട്ടിക്കുറച്ചു.

സുസുക്കിയുടെ ഏറ്റവും കൂടുതല്‍ വില്‌‌പനയുള്ള മാരുതി കാറുകളുടെ ദില്ലി ഷോറൂമിലെ വില ഇപ്പോള്‍ 192,124 രൂപയാണ്‌.

കാര്‍ വില വെട്ടിക്കുറച്ചതിനെ കുറിച്ച്‌ സുസുക്കി ലോക്കല്‍ യൂണിറ്റ്‌ എം.ഡിയായ ഷിനോ നകാഷി ജപ്പാനില്‍ നടന്ന ഒരു ഇന്റര്‍വ്യൂവില്‍ പ്രതികരിച്ചത്‌ "ഞങ്ങള്‍ ഇത്രയെങ്കിലും ചെയ്യണ'മെന്നാണ്‌.

ഇന്ത്യന്‍ കാര്‍ വിപണിയില്‍ 50 ശതമാനത്തോളം കയ്യാളുന്നത്‌ സുസുക്കിയാണ്‌.കാര്‍ വില വെട്ടിക്കുറയ്‌ക്കുന്നതിലൂടെ വിപണിയിലെ മേധാവിത്വം നിലനിര്‍ത്താമെന്ന്‌ സുസുക്കി കണക്കു കൂട്ടുന്നു.

എന്നാല്‍ ലോകത്ത്‌ ഏറ്റവും വേഗതയില്‍ വളര്‍ച്ച നേടുന്ന രണ്ടാമത്ത വാഹന വിപണിയില്‍ കണ്ണും നട്ട്‌ ഒട്ടേറെ കമ്പനികളാണ്‌ രംഗത്തെത്തുന്നത്‌. അമേരിക്കന്‍ കമ്പനിയായ ജനറല്‍ മോട്ടോഴ്‌സ്‌, ഹ്യൂണ്ടായി, റിനോള്‍ട്ട്‌ തുടങ്ങിയ വാഹന നിര്‍മാതാക്കളെല്ലാം ചെറുകിട കാറുകളുമായി അടുത്തുതന്നെ എത്തുന്നുണ്ട്‌.

പക്ഷേ കാറുകളുടെ വില ഒരു പരിധിയ്‌ക്കപ്പുറം കുറയ്‌ക്കാന്‍ നിര്‍മാതാക്കള്‍ക്ക്‌ ബുദ്ധിമുട്ടുണ്ട്‌. വില കുറയുന്നതിനനുസരിച്ച്‌ ലാഭത്തിലും ഇടിവ്‌ വരും. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വിപണിയിലെ പങ്കിനെക്കാള്‍ ലാഭ വിഹിതത്തിലാണ്‌ കാര്യം.

2015 ആകുമ്പോഴേക്കും രാജ്യത്തെ വാഹനവിപണി ഇപ്പോഴത്തെക്കാള്‍ മൂന്നിരട്ടിയായി വര്‍ദ്ധിക്കുമെന്നാണ്‌ വിദഗ്‌ദ്ധര്‍ കരുതന്നത്‌. ഇന്ത്യയില്‍ ഇപ്പോള്‍ 1000 പേര്‍ക്ക്‌ ഏഴ്‌ എന്ന കണക്കിലാണ്‌ വാഹന ഉടമസ്ഥരുള്ളത്‌.

തങ്ങളുടെ പുതിയ കാര്‍ ലോകത്ത്‌ ചിലവു കുറഞ്ഞ ഗതാഗത രൂപം തന്നെ സൃഷ്ടിക്കുമെന്ന രത്തന്‍ ടാറ്റയുടെ പ്രവചനം ഇതോടെ യാഥാര്‍ഥ്യമാകുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+