Get Updates
Get notified of breaking news, exclusive insights, and must-see stories!

പിപിപി അധ്യക്ഷനായി ബേനസീറിന്റെ മകന്‍ ബിലാവല്‍

Bilawal and Asif zardari in a pressmeetലാര്‍ഖാന(പാകിസ്‌താന്‍): കൊല്ലപ്പെട്ട മുന്‍ പാകിസ്‌താന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മൂത്ത മകന്‍ ബിലാവല്‍ അലി(19)യെ പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി(പിപിപി) അധ്യക്ഷനായി നിയോഗിച്ചു.

ബേനസീറിന്റെ ഭര്‍ത്താവ്‌ ആസിഫ്‌ അലി സര്‍ദാരി സഹാധ്യക്ഷനായി പ്രവര്‍ത്തിക്കും. സര്‍ദാരിയെക്കൂടാതെ മഖ്‌ദും അമീന്‍ ഫാഹിം, ഷാ മഹ്മൂദ്‌ ഖുറേഷി എന്നിവരെയും സഹാധ്യക്ഷന്മാരായി തിരഞ്ഞെടുത്തിട്ടുണ്ട്‌. അമീന്‍ ഫാഹിം ആണ്‌ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി.

ബേനസീര്‍ പ്രവാസ ജീവിതം നയിക്കുന്ന കാലത്ത്‌ 1998 മുതല്‍ 2007 ഒക്ടോബര്‍ വരെ പാര്‍ട്ടിയെ നയിച്ചത്‌ ഫാഹിം ആയിരുന്നു. താന്‍ മരിയ്‌ക്കുകയാണെങ്കില്‍ സര്‍ദാരിയെ പിന്‍ഗാമിയാക്കണമെന്നായിരുന്നുവത്രേ ബേനസീറിന്റെ വില്‍പ്പത്രത്തില്‍ പറഞ്ഞിരുന്നത്‌. പക്ഷേ മകനുവേണ്ടി സര്‍ദാരി മാറിക്കൊടുക്കുകയായിരുന്നുവെന്ന്‌ പാര്‍ട്ടി വക്താവ്‌ പറഞ്ഞു.

ജനുവരി എട്ടിന്‌ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന്‌ പിപിപി വ്യക്തമാക്കിയിട്ടുണ്ട്‌. ദുബയിലെ ജീവിതം മതിയാക്കി ഒക്ടോബര്‍ 16ന്‌ പാകിസ്‌താനിലേക്കു മടങ്ങുന്നതിന്റെ 48 മണിക്കൂര്‍ മുമ്പാണ്‌ വില്‍പ്പത്രം തയ്യാറാക്കിയത്‌. ബിലാവലാണ്‌ പാര്‍ട്ടി എക്‌സിക്യൂട്ടീവ്‌ യോഗത്തില്‍ വില്‍പ്പത്രം വായിച്ചത്‌.

ഓക്‌സഫഡ്‌ ക്രൈസ്റ്റ്‌ ചര്‍ച്ച്‌ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ ബിലാവല്‍ 2010ല്‍ ഓക്‌സ്‌ഫഡ്‌ പഠനം തീര്‍ന്ന ശേഷമേ താന്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുകയുള്ളുവന്ന്‌ വ്യക്തമാക്കി. മാതാപിതാക്കളുടെ കുടുംബപ്പേരുകള്‍ ഉള്‍പ്പെടുത്തി ബിലാവലിന്റെ പേര്‌ ബിലാവല്‍ ഭൂട്ടോ സര്‍ദാരി എന്ന്‌ പരിഷ്‌കരിച്ചിട്ടുണ്ട്‌.

ബേനസീറിന്റെയും ആസിഫ്‌ സര്‍ദാരിയുടെയും മൂത്ത മകനായി 1988 സെപ്‌റ്റംബര്‍ 21നാണ്‌ ബിലാവല്‍ ജനിച്ചത്‌. ദുബയ്‌ റാഷിദ്‌ ബോയ്‌സ്‌ സ്‌കൂളില്‍ നിന്നും ജിസിഎസ്‌ഇ പാസായ ബിലാവല്‍ 2005ലാണ്‌ ഓക്‌സഫഡില്‍ ബിരുദ പഠനത്തിന്‌ ചേര്‍ന്നത്‌. ജനാധിപത്യ പുനസ്ഥാപനത്തിനായി തന്റെ അമ്മ തുടങ്ങിവച്ച പ്രക്ഷോഭം തുടരുമെന്ന്‌ അധ്യക്ഷനായി നിയോഗിക്കപ്പെട്ടശേഷം ബിലാവല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+