Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫില്‍ തൊഴിലുമായി ഡോ. പിളള

ദില്ലി : രണ്ടര ബില്യണ്‍ വലിപ്പമുളള ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് ഡോ. രവി പിളള. 1978ല്‍ കേരളത്തില്‍ നിന്ന് തൊഴില്‍തേടി ഗള്‍ഫിലെത്തിയ രവി പിളള ഇന്ന് ഏറ്റവുമധികം ഇന്ത്യാക്കാര്‍ക്ക് ജോലി നല്‍കുന്ന തൊഴിലുടമ കൂടിയാണ്. ഇക്കൊല്ലത്തെ പ്രവാസി ഭാരതീയ സമ്മാന്‍ പിളളയെത്തേടിയെത്തിയതിന് കാരണവും മറ്റൊന്നല്ല

ബഹറിന്‍ ആസ്ഥാനമാക്കി രവി പിളള ഈ വന്‍വ്യാപരാ സംരംഭം പടുത്തുടര്‍ത്തിയത് നീണ്ട 30 വര്‍ഷത്തെ പരിശ്രമം കൊണ്ടാണ്. ഏതാണ്ട് 28,000 ഇന്ത്യാക്കാര്‍ക്ക് പിളള ജോലി നല്‍കിയിട്ടുണ്ട്. ഗള്‍ഫില്‍ ഏറ്റവുമധികം ഇന്ത്യാക്കാര്‍ പണിയെടുക്കുന്നത് പിളളയുടെ സ്ഥാപനങ്ങളിലാണ്.

ബഹറിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നസീല്‍ എസ് അല്‍ഹാജിരി കോര്‍പറേഷന്‍ എന്ന കെട്ടിട നിര്‍മ്മാണ കമ്പനി, സൗദി അറേബ്യയിലെ പെട്രോകെം എന്നീ കമ്പനികളുടെ മാനേജിംഗ് ഡയറക്ടറാണ് പിളള.

ഏതാണ്ട് 35,000 പേര്‍ തൊഴിലെടുക്കുന്ന സ്ഥാപനമാണ് എന്റേത്. അതില്‍ 28,000 പേരും ഇന്ത്യാക്കാരാണ്. ഗള്‍ഫില്‍ ഏറ്റവുമധികം ഇന്ത്യാക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനത്തിന്റെ മേധാവിയാകാന്‍ കഴിഞ്ഞത് അഭിമാനകരമാണ്. ഡോ. രവി പിളള പറയുന്നു. ഗള്‍ഫിലെ അമ്പാനിയെന്ന് രവി പിളള അറിയപ്പെടുന്നത് വെറുതെയല്ല.

അടുത്ത മൂന്നു മാസങ്ങള്‍ക്കുളളില്‍ 20,000 ഇന്ത്യാക്കാര്‍ക്കു കൂടി പുതുതായി തൊഴില്‍ ലഭ്യമാകുമെന്ന് പിളള പറയുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി പ്രതിമാസം 70 കോടി രൂപയാണ് ഡോ. പിളളയുടെ സ്ഥാപനത്തിലെ തൊഴിലാളികള്‍ വഴി ഇന്ത്യയിലെത്തുന്നത്. വരുംനാളുകളില്‍ ഈ തുക ഇനിയും വര്‍ദ്ധിക്കുമെന്ന് അദ്ദേഹം പറയുന്നു.

ദക്ഷിണ തീരത്ത് ഒരു എക്സ്പ്രസ് വേ നിര്‍മ്മിക്കുന്നതില്‍ തന്റെ നിക്ഷേപസാധ്യതയെക്കുറിച്ച് കേരള സര്‍ക്കാര്‍ ആരാഞ്ഞിട്ടുണ്ടെന്നും പിളള വെളിപ്പെടുത്തി. ഇന്ത്യയില്‍ മെഡിക്കല്‍ ടൂറിസം, ഹോട്ടല്‍ മേഖലകളില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ടെന്നും ഡോ. രവി പിളള പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+