Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കോസിയെ കരിതേയ്‌ക്കുന്ന പുസ്‌തകം തടയാനുള്ള ശ്രമം പാളി

Cecilia with Sarkozyപാരിസ്‌: ഫ്രഞ്ച്‌ പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍ക്കോസിയെക്കുറിച്ച്‌ മോശമായി അഭിപ്രായങ്ങളുള്ള തന്റെ ജീവചരിത്രം പ്രസിദ്ധപ്പെടുത്തുന്നത്‌ നിരോധിക്കാനുള്ള അദ്ദേഹത്തിന്റെ മുന്‍ഭാര്യയുടെ ശ്രമം പാളി.

സര്‍ക്കോസിയുടെ മുന്‍ഭാര്യ സിസിലിയയാണ്‌ തന്റെ ജീവചരിത്രം പ്രസിദ്ധപ്പെടുത്തുന്നതിനെതിരെ കോടതിയെ സമീപിച്ചത്‌. രാഷ്ട്രീയ ലേഖികയായ അന്ന ബിട്ടണ്‍ എന്ന പത്രപ്രവര്‍ത്തക തയ്യാറാക്കിയ 'സിസിലയ' എന്ന ജീവചരിത്ര പുസ്‌തകത്തിന്റെ പ്രസിദ്ധീകരണം തടയണമെന്നായിരുന്നു സിസിലിയയുടെ ആവശ്യം. എന്നാല്‍ കോടതി ഈ ആവശ്യം തള്ളി.
സര്‍ക്കോസി ഒരു പിശുക്കനും, സ്വന്തം കുട്ടികളുള്‍പ്പെടെ ആരെയും സ്‌നേഹിക്കാനറിയാത്തവനും പെണ്ണുപിടിയനുമാണെന്നാണ്‌ സിസിലയ പറയുന്നതെന്നാണ്‌ പുസ്‌തകത്തില്‍ എഴുതിയിരിക്കുന്നത്‌. ഇത്തരം അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുകവഴി എഴുത്തുകാരി തന്റെ ജിവിതത്തിന്റെ സ്വകാര്യതയ്‌ക്ക്‌ ഭംഗം വരുത്തിയെന്ന്‌ ആരോപിച്ചാണ്‌ സിസിലിയ കോടതിയെ സമീപിച്ചത്‌.

പുസ്‌തകത്തെക്കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിയ്‌ക്കുകയും ചില കടകളില്‍ പുസ്‌തകം വില്‍പ്പനയ്‌ക്കെത്തുകയും ചെയ്‌തതിനെത്തുടര്‍ന്നായിരുന്നു ഇത്‌.

മുന്‍ഭര്‍ത്താവിനെക്കുറിച്ച്‌ താന്‍ ഇത്തരത്തിലൊരഭിപ്രായം പറഞ്ഞിട്ടില്ലെന്നാണ്‌ സിസിലിയ വാദിക്കുന്നത്‌. പുസ്‌തകത്തിന്‌ ഏര്‍പ്പെടുത്താവുന്ന നിരോധനം താല്‍ക്കാലകം മാത്രമാണ്‌. പുസ്‌തകം ഇതിനകംതന്നെ വില്‍പനയ്ക്കെത്തുകയും മാധ്യമങ്ങള്‍ ഇതിനെക്കുറിച്ച്‌ റിപ്പോര്‍ട്ട ചെയ്യുകയും ചെയ്‌ത സാഹചര്യത്തില്‍ പുസ്‌തകത്തിന്‌ നിരോധനമേര്‍പ്പെടുത്തിയിട്ട്‌ കാര്യമില്ല- സിസിലയയുടെ ആവശ്യം തള്ളിക്കൊണ്ട്‌ പാരിസ്‌ സിവില്‍ കോടതി വ്യക്തമാക്കി.

ഇറ്റലിക്കാരിയായ മുന്‍ മോഡലും ഗായികയുമായ കാര്‍ല ബ്രൂണിയുമായി താന്‍ പ്രണയത്തിലാണെന്ന്‌ സര്‍ക്കോസി വ്യക്തമാക്കി രണ്ടുദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ സിസിലിയയുടെ ജീവചരിത്രം പുറത്തിറങ്ങിയത്‌.

ബ്രൂണിയുമായി തനിയ്‌ക്കുള്ളത്‌ വളരെ ഗൗരവമേറിയ ബന്ധമാണെന്നും തങ്ങള്‍ ഉടന്‍ വിവാഹിതരാകുമെന്നും അമ്പത്തിരണ്ടുകാരനായ സര്‍ക്കോസി വ്യാഴാഴ്‌ച നടത്തിയ ഒരു പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
അധികാരത്തിലിരിക്കെ വിവാഹമോചനം നേടിയ ആദ്യ ഫ്രഞ്ച്‌ പ്രസിഡന്റാണ്‌ സര്‍ക്കോസി. പതിനൊന്നു വര്‍ഷത്തെ വിവാഹ ജീവിതത്തിന്‌ ശേഷം ഒക്ടോബറിലാണ്‌ സര്‍ക്കോസിയും സിസലിയയും വിവാഹബന്ധം വേര്‍പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+