2008ല്‍ ഏറ്റവും കൂടുതല്‍ ശമ്പള വര്‍ദ്ധനവ് ഇന്ത്യക്കാര്‍ക്ക്
ദില്ലി: രാജ്യത്തെ ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യൂന്ന ഇന്ത്യക്കാര്‍ക്ക് ശുഭവാര്‍ത്ത. 2008ല്‍ ലോകത്ത് ഏറ്റവും കൂടൂതല്‍ ശമ്പള വര്‍ദ്ധനവ് ഇവര്‍ക്കായിരിക്കുമെന്ന് പഠനങ്ങള്‍.
ഏകദേശം 14% ശതമാനത്തോളം ശമ്പള വര്‍ദ്ധനവാണ് ഇവര്‍ക്ക് പ്രതീക്ഷിക്കപ്പെടുന്നത്. തങ്ങളുടെ ജീവനക്കാര്‍ മറ്റു കമ്പനികളിലേക്കു ഒഴുകുന്നത് തടയാനാണ് കമ്പനികള്‍ വന്‍ ശമ്പള വര്‍ദ്ധനവ് നടപ്പാക്കുന്നത്.
അന്താരാഷ്ട്ര മനുഷ്യ വിഭവ ശേഷി കണ്‍സള്‍ട്ടന്‍സിയായ ഇസിഎ ഇന്റര്‍നാഷണലാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.
അനുകൂലമായ സാമ്പത്തിക പരിസ്ഥിതി നിലനില്‌ക്കുന്നത് ജീവനക്കാരുടെ ശമ്പള വര്‍ദ്ധന നടപ്പാക്കുന്നതില്‍ ഇന്ത്യയിലെ കമ്പനികള്‍ പ്രേരിപ്പിക്കുമെന്ന് ഇസിഎ ജനറല്‍ മാനേജര്‍ ലീ ക്വയിന്‍ പറഞ്ഞു.
ശമ്പള വര്‍ദ്ധനവ് നടപ്പാക്കുന്നതിന് പ്രധാനപ്പെട്ട കാരണം കഴിവുള്ളവരെ നിലനിര്‍ത്തുന്നതില്‍ ബഹുരാഷ്ട്ര കമ്പനികളുടെ ശ്രമമാണ്. ഇവരിലൂടെ വന്‍ലാഭം നേടാന്‍ ഈ കമ്പനികള്‍ക്ക് സാധിയ്‌ക്കുന്നുമുണ്ട്.
ഇസിഎ നടത്തിയ 2007-08 വര്‍ഷത്തെ വേതന സര്‍വ്വെയില്‍ ഇന്ത്യയിലെ എംഎന്‍സികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് 14% ശമ്പള വര്‍ദ്ധനവ് ലഭിയ്‌ക്കും. തൊട്ടു പിന്നാലെ അര്‍ജന്റീനയും (12.7%) ഇന്‍ഡോനേഷ്യയും(11.3%) റഷ്യ (11%)യുമുണ്ട്.
പക്ഷേ ലോകത്തിലെ ഏറ്റവും വേഗത്തില്‍ സാമ്പത്തിക വളര്‍ച്ച നേടുന്ന ചൈനയില്‍ ശമ്പള വര്‍ദ്ധ എട്ടു ശതമാനം മാത്രമേയുള്ളു. പ്രദേശങ്ങള്‍ തിരിച്ചുള്ള കണക്കെടുക്കുകയാണെങ്കില്‍ എഷ്യയാണ് മറ്റുള്ള പ്രദേശങ്ങളെക്കാള്‍ ശമ്പള വര്‍ദ്ധനവില്‍ മുന്നില്‍ നില്‌ക്കുന്നത്.












Click it and Unblock the Notifications