സ്‌ത്രീയെ പീഡനത്തില്‍ നിന്നും രക്ഷിച്ചയാളെ തീയിട്ടു കൊന്നു
സൂറത്ത്: മാനഭംഗശ്രമത്തില്‍ നിന്നും സ്‌ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെ തീവച്ചു കൊന്നു. പൊള്ളലേറ്റ നിലയില്‍ സൂരത്ത് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുപ്പത്തിയഞ്ചുകാരനായ കേശവ് വിശ്വകര്‍മ്മയാണ് മരിച്ചത്.
നാല്‍പതുകാരിയായ ലീലാവതിയെന്ന സ്‌ത്രീയെയാണ് ഏതാനും പേര്‍ ചേര്‍ന്നു നടത്തിയ പീഡനശ്രമത്തില്‍ നിന്നും ഇയാള്‍ രക്ഷിച്ചത്. സംഭവത്തിന് ശേഷം ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മാനഭംഗശ്രമം നടത്തിയ സംഘം കേശവിനെ വീട്ടില്‍ നിന്നും പിടിച്ചിറക്കി മണ്ണെണ്ണയൊഴിച്ച് തീയിടുകയായിരുന്നു.
ചിലര്‍ ചേര്‍ന്ന് എന്നെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. അപ്പോള്‍ കേശവ് എത്തി അവരെ എതിര്‍ത്ത് എന്നെ രക്ഷപ്പെടുത്തുകയായിരുന്നു- ലീലാവതി പറയുന്നു.
സ്‌ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചവരില്‍ നിന്നും ഞാന്‍ അവരെ രക്ഷപ്പെടുത്തി. അതിന് പകവീട്ടാന്‍ അവരെന്നെ തീയിട്ടുവെന്ന് മരണത്തിന് മുമ്പേ കേശവും മൊഴി നല്‍കിയിട്ടുണ്ട്.
75 ശതമാനം പൊള്ളലോടെയാണ് ഇയാളെ സൂറത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സതേടുന്നതിന് മുമ്പേ പൊള്ളലേറ്റ അവസ്ഥയില്‍ ഇയാള്‍ രണ്ടുകിലോമീറ്റര്‍ നടന്ന് പന്ദേസാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്‌തിരുന്നു.
കേശവിന്റെ പ്രവൃത്തിയും മനോധൈര്യവും പ്രശംസനീയമാണെന്നും അയാളെ അക്രമിച്ചവരെ കണ്ടുപിടിക്കുമെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications