Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസംഗം നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയാണെന്ന്‌ സുധാകരന്‍

കോഴിക്കോട്‌: പ്രസംഗിക്കുന്നത്‌ നിര്‍ത്തി ശക്തമായി പ്രവര്‍ത്തിക്കാന്‍ പോവുകയാണെന്ന്‌ സഹകരണമന്ത്രി ജി. സുധാകരന്‍. പ്രതിസന്ധി മൂലം സഹകരണ വകുപ്പിന്‌ പദ്ധതി നിര്‍വ്വഹണത്തിന്‌ വേണ്ടത്ര പണം ചെലവഴിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്തൊന്‍പത്‌ മാസമായി ഞാന്‍ പ്രസംഗിച്ചിട്ടേയുള്ളു. ഇനി ശക്തമായി പ്രവര്‍ത്തിക്കാന്‍ പോവുകയാണ്‌. സഹകരണ വകുപ്പെന്ന്‌ പറഞ്ഞാല്‍ ഏതോ പൂഞ്ഞാന്‍ വകുപ്പാണെന്നാണ്‌ പലരുടെയും ധാരണ. ഒരുപാട്‌ മഹാന്മാര്‍ ഇരുന്ന കസേരയാണിത്‌. ഇപ്പോള്‍ മാത്രമാണ്‌ അല്‍പം മോശം ആളിരിക്കുന്നത്‌- സുധാകരന്‍ പറഞ്ഞു.

ഏഴു മലബാര്‍ ജില്ലകളിലെ സഹകരണസംഘങ്ങള്‍ക്കുള്ള ധനസഹായം വിതരണംചെയ്യുകയായിരുന്നു മന്ത്രി. കാസര്‍കോടുമുതല്‍ തൃശ്ശൂര്‍ വരെയുള്ള 181 സഹകരണസംഘങ്ങള്‍ക്ക്‌ ചടങ്ങില്‍ പണം വിതരണം ചെയ്‌തു.

സര്‍ക്കാറിന്റെ നയങ്ങള്‍ക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു സഹകരണസ്ഥാപനത്തിനും ഇനി പണം നല്‍കില്ല. ഭവനനിര്‍മ്മാണ സഹകരണസംഘം ഭൂരിപക്ഷവും കൊള്ളസ്ഥാപനങ്ങളായി മാറിയിരിക്കുകയാണ്‌. ബ്ലേഡുകാരെ വെല്ലുന്ന പലിശയാണ്‌ ഇവര്‍ ഈടാക്കുന്നത്‌. അവര്‍ക്ക്‌ ഇനി സര്‍ക്കാറിന്റെ ധനസഹായം നല്‍കില്ല.

ഒരു സ്ഥാപനത്തെയും പിരിച്ചുവിടില്ല. പക്ഷേ അവര്‍ സ്വയം പ്രവര്‍ത്തിക്കണം. സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ഏതു നീക്കവും ബ്ലേഡുകാരെ സഹായിക്കാനുള്ളതാണ്‌.

കഴിഞ്ഞ ഒരു മാസം കൊണ്ട്‌ 10കോടി രൂപ നഷ്ടത്തില്‍ അരിച്ചന്ത വഴി അരി വിതരണം ചെയ്‌തു. ഒരു നല്ലവാക്കു പറയാന്‍ ആരുമുണ്ടായില്ല. ആരും പറയില്ല ആതാണ്‌ കേരളത്തിലെ സ്ഥിതി- അദ്ദേഹം കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+