കശ്മീരില്‍ ക്ഷേത്രം വില്‍ക്കുന്നത് തടഞ്ഞു
ദില്ലി: കശ്മീരി പണ്ഡിറ്റുകളുടെ ഉടസ്ഥതയിലുള്ള ക്ഷേത്രവും സ്ഥലവും വില്‍ക്കുന്നത് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ തടഞ്ഞു. ശ്രീനഗറിലെ രാംജി ക്ഷേത്രം വില്‍ക്കാനുള്ള നീക്കമാണ് തടഞ്ഞത്.
നേരത്തെ ക്ഷേത്രം അധികൃതരുടെ നിര്‍ദേശമനുസരിച്ച് കശ്മീരി പണ്ഡിറ്റുകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞിരുന്നു.
ക്ഷേത്രം ട്രസ്റ്റില്‍ കഴിഞ്ഞ 17 വര്‍ഷമായി തിരഞ്ഞെടുപ്പ് നടക്കാറില്ലെന്നും കെയര്‍ടെക്കര്‍മാരും പുറത്തുനിന്നുള്ളവരും ക്ഷേത്രത്തിന്റെ നിയന്ത്രണം നടത്തിവരികയാണെന്നും പണ്ഡിറ്റുമാര്‍ ആരോപിക്കുന്നു. ക്ഷേത്രത്തിന്റെ പൂര്‍ണാവകാശം തങ്ങള്‍ക്കാണെന്ന് വരുത്തിത്തീര്‍ക്കുന്ന രേഖകള്‍ കെയര്‍ ടെക്കേര്‍മാര്‍ വ്യാജമായി ഉണ്ടാക്കിയെന്നാണ് പണ്ഡിറ്റുമാരുടെ ആരോപണം.
അതേ സമയം കെയര്‍ടേക്കര്‍മാര്‍ക്ക് ക്ഷേത്രത്തില്‍ പൂര്‍ണ അവകാശമുണ്ടെന്നും ഭരണഘടന അനുവദിക്കുന്നെങ്കില്‍ അത് വില്‍ക്കാന്‍ തടസമില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ക്ഷേത്രം വില്‍ക്കാനുള്ള നീക്കം വിവാദമായതോടെയാണ് സര്‍ക്കാരിന്റെ നടപടി.












Click it and Unblock the Notifications