പിണറായിത്തേര് കോട്ടയത്തേയ്ക്ക്
തിരുവനന്തപുരം : കണ്ണൂര്‍ ജില്ലാ സമ്മേളനം കൂടി കഴിഞ്ഞതോടെ സിപിഎമ്മില്‍ ഇനി കുറേക്കാലത്തേയ്ക്ക് പിണറായി യുഗമായിരിക്കുമെന്ന കാര്യം ഉറപ്പായി. കോട്ടയത്ത് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളന വേദിയിലേയ്ക്ക് പിണറായി വിജയന്‍ എത്തുന്നത് എതിര്‍വിഭാഗത്തെ തീര്‍ത്തും നിശബ്ദമാക്കിക്കൊണ്ടാണ്.
വിഭാഗീയത തീര്‍ത്തും ഇല്ലാതാക്കുമെന്ന പിണറായി വിജയന്റെ പ്രഖ്യാപനം അക്ഷരം പ്രതി നടപ്പാവുമെന്ന കാര്യം ഉറപ്പാണ്. എതിര്‍വിഭാഗത്തെ പൂര്‍ണമായും ഒതുക്കി പിണറായിയുടെ തേര് കോട്ടയത്തെത്തുന്നത് വിമതര്‍ക്കുളള ശക്തമായ മുന്നറിയിപ്പുമായാണ്. സംസ്ഥാന നേതൃത്വത്തെ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യാത്തവരെ പാര്‍ട്ടി ശത്രുക്കളുടെ ഗണത്തില്‍ പെടുത്തി കൈകാര്യം ചെയ്യും എന്ന താക്കീത് ജില്ലാ സമ്മേളനങ്ങളില്‍ ഫലം കണ്ടു.
പാര്‍ട്ടി പിടിച്ചെടുക്കാനും നിലനിര്‍ത്താനും സംസ്ഥാനത്താകമാനം വിഭാഗീയത പത്തിവിടര്‍ത്തിയാടുകയായിരുന്നു എന്നതാണ് സത്യം. നാനാഭാഗത്തും ഇരുഗ്രൂപ്പുകളും പോരുകോഴികളെപ്പോലെ അങ്കം വെട്ടുകയായിരുന്നു. ഷാഡോ കമ്മിറ്റികളില്‍ സ്ഥാനമാനങ്ങള്‍ വീതം വെച്ചുറപ്പിച്ചിട്ടാണ് രണ്ടുഗ്രൂപ്പും സമ്മേളനത്തിനെത്തിയത്.
കമ്മിറ്റി അംഗങ്ങളെയും സമ്മേളന പ്രതിനിധികളെയും ഭാരവാഹികളെയും തീരുമാനിച്ചത് സമ്മേളനത്തിന് മുമ്പ് ചേര്‍ന്ന ഷാഡോ കമ്മിറ്റികളിലാണ്. അവിടെ വിമത സ്വരം ഉയര്‍ത്തിയവരെ മറ്റു പല വാഗ്ദാനങ്ങളും നല്‍കിയാണ് അടക്കി നിര്‍ത്തിയത്.
നിലവിലുളള കമ്മിറ്റി അംഗങ്ങള്‍ക്ക് തുല്യമായ എണ്ണം അവരെ എതിര്‍ക്കാനും ഉണ്ടെന്നതാണ് ഈ സമ്മേളനം സിപിഎമ്മില്‍ ഉയര്‍ത്തുന്ന വെല്ലുവിളി. ബ്രാഞ്ചു കമ്മിറ്റികള്‍ വരെ നെടുകെ പിളര്‍ന്ന കാഴ്ച ഒറ്റപ്പെട്ടതല്ല. ഒന്നോ രണ്ടോ അംഗങ്ങളുടെ ബലത്തിലാണ് പലേടത്തും ഗ്രൂപ്പുകളി വിജയത്തിലെത്തിയത്.
അടുത്ത പേജില്‍












Click it and Unblock the Notifications