Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവരുടെ ഓര്‍മ്മയില്‍ ചരിത്രം വെറുങ്ങലിയ്ക്കുന്നു

Prabhubhai Patelദില്ലി: ഇവര്‍ പ്രഭുഭായ്‌ പട്ടേലും അജിത്ത്‌ ഭട്ടാചാര്യയും.....വേദനിപ്പിക്കുന്ന ചരിത്രത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷികള്‍.

അറുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ 1948 ജനുവരി മുപ്പത്‌ ദില്ലിയിലെ തണുപ്പേറിയ ആ സായന്തനത്തില്‍ മോഹന്‍ ദാസ്‌ കരംചന്ദ്‌ ഗാന്ധിയെന്ന ഭാരതത്തിന്റെ മഹാത്മജിയുടെ കൊലപാതകത്തിന്‌ സാക്ഷികളായവര്‍.

പതിനാറാം വയസ്സില്‍ ഗാന്ധിയന്‍ ആരാധകനായി അദ്ദേഹത്തിന്റെ തത്വങ്ങള്‍ക്കനുസരിച്ച്‌ ജീവിച്ചുപോന്ന പ്രഭൂഭായ്‌ പട്ടേല്‍ ആ സംഭവത്തെക്കുറിച്ച്‌ പറഞ്ഞുതുടങ്ങി. ബിര്‍ള ഹൗസില്‍ അന്ന്‌ നടന്ന പ്രാര്‍ത്ഥനാ യോഗത്തിനെത്തിയ ജനങ്ങളെ നിയന്ത്രിയ്‌ക്കാനുള്ള ജോലിയാണ്‌ എന്നെ എല്‍പ്പിച്ചത്‌.

ഞാനാകാഴ്‌ച എന്റെ കണ്ണുകള്‍കൊണ്ട്‌ കണ്ടു. ആദ്യം ഒരു വെടിയൊച്ച്‌ തുടര്‍ന്ന്‌ ഗാന്ധിജി കുഴഞ്ഞ്‌ വഴുന്നു- പട്ടേല്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ വെടിയേറ്റ്‌ ഗാന്ധിജി വീഴുന്നത്‌ നേരിട്ട്‌ കണ്ട ചുരുക്കം ചിലരില്‍ ഒരാളാണ്‌ എണ്‍പത്തിയഞ്ചുകാരനായ പട്ടേല്‍.

പത്രപ്രവര്‍ത്തകനായ അജിത്‌ ഭട്ടാചാര്യ അന്നത്തെ സംഭവം ഓര്‍ത്തെടുക്കുന്നു. അന്ന്‌ ഇതേപോലെതന്നെ ദില്ലിയില്‍ നല്ല തണുപ്പായിരുന്നു. എനിയ്‌ക്കന്ന്‌ 23 വയസ്സ്‌ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ജോലിചെയ്യുന്ന സമയം. യുടെ മകനായ ദേവദാസ്‌ Ajit Bhattacharjeaഗാന്ധിയായിരുന്നു അന്ന്‌ പത്രത്തിന്റെ എഡിറ്റര്‍.

അന്ന്‌ പെട്ടന്ന്‌ അദ്ദേഹത്തെ വീട്ടിലേയ്‌ക്ക്‌ വിളിപ്പിച്ചു. ആദ്യം എല്ലാവരും ആ വാര്‍ത്ത മറച്ചുവെയ്‌ക്കാന്‍ ശ്രമിച്ചു. എന്നാല്‍ വൈകുന്നേരത്തോടെ കാട്ടുതീ പോലെ അതുപടരുകയായിരുന്നു..... മരിച്ചു......

അന്ന്‌ ഇന്നത്തെപ്പോലെ മൊബൈല്‍ സംവിധാനമോ വാര്‍ത്താ ചാനലുകളോ ഇല്ല. വാര്‍ത്താവിനിമയത്തിനായി ആകെയുള്ളത്‌ പത്രങ്ങള്‍. എന്നിട്ടും ഗാന്ധിജിയുടെ മരണവാര്‍ത്ത പെട്ടന്ന്‌ പ്രചരിച്ചു. സംഭവസ്ഥലമായ ബിര്‍ള ഹൗസില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു എത്തുന്നതിന്‌ മുമ്പേതന്നെ ദുഖാര്‍ത്തരായ ജനക്കൂട്ടം അവിടെ തടിച്ചുകൂടിയിരുന്നു- ഭട്ടാചാര്യ ഓര്‍ത്തെടുത്തു.

ഇന്ന്‌ പട്ടേലും ഭട്ടാചാര്യയും തീര്‍ത്തും വ്യത്യസ്ഥമായ ജീവിത വഴികളിലാണ്‌. എങ്കിലും ഇന്ത്യയിലെ സാമുദായിക സമത്വത്തിനു വേണ്ടിയുള്ള ഒരു സന്ദേശമായിരുന്നു അദ്ദേഹത്തന്റെ മരണം പോലുമെന്നാണ്‌ ഇവര്‍ ഇരുവരും വിശ്വസിയ്‌ക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+