Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌ത്രീധനം ചോദിച്ചു; വരനും പിതാവും അറസ്റ്റിലായി

Groom and fatherഇരിങ്ങാലക്കുട: സ്‌ത്രീധനത്തുകയെ ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന്‌ അവസാന നിമിഷം വിവാഹത്തില്‍ നിന്നും പിന്മാറിയ വരനെയും പിതാവിനെയും പൊലീസ്‌ അറസ്റ്റുചെയ്‌തു.

വരന്‍ ചേറ്റുവുഴ ചിറ്റിലപ്പള്ളി ജോമോന്‍(31), പിതാവ്‌ ജോസ്‌(60), സഹോദരീഭര്‍ത്താവ്‌ നീലങ്കാവില്‍ ജോസ്‌(35) എന്നിവരെയാണ്‌ ഇരിങ്ങാലക്കുട പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. മനസ്സമ്മതത്തിന്‌ ശേഷം വിവാഹത്തിന്‌ മൂന്നുദിവസം ബാക്കിനില്‍ക്കേയാണത്രേ സ്‌ത്രീധനത്തുക മുഴുവന്‍ നല്‍കിയില്ലെന്നാരോപിച്ച്‌ ഇവര്‍ വിവാഹത്തില്‍ നിന്നും പിന്മാറിയത്‌.

വധുവിന്റെ പിതാവ്‌ മാപ്രാണം സ്വദേശി പാറോക്കാരന്‍ ജോജോ ആന്റണി ഇരിങ്ങാലക്കുട കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ പൊലീസ്‌ ഇവരെ അറസ്റ്റു ചെയ്‌തത്‌. ജനുവരി 12നായിരുന്നു മനസ്സമ്മതച്ചടങ്ങ്‌ നടന്നത്‌. മാപ്രാണം പള്ളിയില്‍ ഫെബ്രുവരി 3ന്‌ വിവാഹം നടത്താനായിരുന്നു തീരുമാനം.

വിവാഹാലോച സമയത്ത്‌ സ്‌ത്രീധനത്തെപ്പറ്റി കൂടുതല്‍ ചര്‍ച്ച നടന്നിരുന്നില്ലത്രേ. എങ്കിലും തന്റെ കഴിവിന്റെ പരമാവധി ചെയ്യാമെന്ന്‌ ജോജോ പറഞ്ഞിരുന്നു. നാലുലക്ഷം രൂപയുടെ സ്വര്‍ണ്ണം വിവാഹത്തിന്‌ വേണ്ടി വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട്‌ ജനുവരി 30ന്‌ വരനും അച്ഛനും രണ്ട്‌ ബന്ധുക്കളും ചേര്‍ന്ന്‌ വധുവീട്ടിലെത്തി മൊത്തം പത്തുലക്ഷം രൂപ സ്‌ത്രീധനമായി കിട്ടണമെന്ന്‌ ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+