എച്ച്‌എംടി വിവാദം മന്ത്രിസഭ ചര്‍ച്ച ചെയ്‌തില്ല
തിരുവനന്തപുരം: വിവാദമായ എച്ച്‌എംടി ഭൂമിയിടപാട് വിഷയം ചൊവ്വാഴ്‌ച ചേര്‍ന്ന മന്ത്രിസഭായോഗം ചര്‍ച്ചചെയ്‌തില്ല.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കാത്തതിനെത്തുടര്‍ന്നാണ് ചര്‍ച്ച ചെയ്യാതിരുന്നതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തിലാണ് വി.എസ് ഇക്കാര്യം അറിയിച്ചത്.
വാട്ടര്‍ അഥോറിറ്റിയിുടെ കുടിശ്ശിക ഈടാക്കാന്‍ നടപടി തുടങ്ങാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. കുടിശ്ശിക പിരിച്ചെടുക്കുന്ന നടപടികള്‍ക്കായി മന്ത്രിസഭാ ഉപസമതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സഞ്‌ജയ് കൗളിനെ തിരുവനന്തപുരത്തെയും കെടി ജയിംസിനെ കാസര്‍ക്കോട്ടെയും എം.പി മോഹന്‍ദാസിനെ മലപ്പുറത്തെയും ജില്ലാ കളക്ടര്‍മാരായി നിയമിച്ചിട്ടുണ്ട്. മലബാര്‍ സിമന്റ്‌സ് എംഡിസ്ഥാനത്ത് നിന്നും കെ.എസ് ശ്രീനിവാസിനെ മാറ്റി പകരം രമേശ് ചന്ദ്രഭാനുവിനെ എംഡിയായി നിയമിച്ചു. പാലക്കാട് കളക്ടറായും ശ്രീനിവാസന് ചുമതലയുണ്ട്.
ആദിവാസി ഭൂമി വിതരണത്തിന്റെ സ്‌പെഷ്യല്‍ ഓഫീസറായി ടി.ടി ആന്റണിയെ നിയമിച്ചു. തിരുവനന്തപുപം ഈ വര്‍ഷത്തെ ബജറ്റ് സമ്മേളം ഫെബ്രുവരി 20ന് തുടങ്ങുന്നതിനായി ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.












Click it and Unblock the Notifications