Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നല്‍കണമെന്ന്‌ സര്‍ക്കാര്‍

ദില്ലി: ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്‌ത്രീകള്‍ക്കും ദര്‍ശനം നടത്താന്‍ അനുവാദം നല്‍കണമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയോട്‌ അഭ്യര്‍ത്ഥിച്ചു.

സ്‌ത്രീകളോടോ ഏതെങ്കിലും ജനവിഭാഗത്തോടെ വിവേചനം പാടില്ലെന്നും സാമൂഹിക നീതി നടപ്പാക്കുകയാണ്‌ തങ്ങളുടെ നയമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

തിരുവിതാം ദേവസ്വം ബോര്‍ഡ്‌ കോടതിയില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ നിന്നും കടകവിരുദ്ധമാണ്‌ സര്‍ക്കാറിന്റെ സമീപനം. സ്‌ത്രീകള്‍ക്ക്‌ ശബരിമലയില്‍ പ്രവേശനം നല്‍കരുതെന്നാവശ്യപ്പെട്ടുകൊണ്ട്‌ അവര്‍ നേരത്തേതന്നെ സത്യവാങ്‌മൂലം നല്‍കിയിട്ടുണ്ട്‌.

സ്‌ത്രീകള്‍ക്കായി പ്രത്യേക സീസണ്‍ അനുവദിക്കുന്നതിനെക്കുറിച്ചോ മണ്ഡലപൂജ, മകരവിളക്ക്‌ കാലത്തൊഴികെയുള്ള സമയത്ത്‌ അവര്‍ക്ക്‌ ദര്‍ശന സൗകര്യം അനുവദിക്കുന്നതിനെക്കുറിച്ചോ ആലോചിക്കണം. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നല്‍കാതിരിക്കരുത്‌.

ശബരിമലയില്‍ ഇപ്പോഴത്തെ ആചാരരീതി തുടരുന്നതും ഹൈക്കോടതിയുടെ മുന്‍ ഉത്തരവും കണക്കിലെടുത്ത്‌ വിഷയത്തെ വിശദമായി പഠിക്കേണ്ടത്‌ ആവശ്യമാണ്‌. അതിനായി ഹിന്ദുമതത്തെക്കുറിച്ച്‌ പാണ്ഡിത്യമുള്ള വിദഗ്‌ധരും അംഗീകാരമുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും ഉള്‍പ്പെടുന്ന ഒരു കമ്മീഷനെ നിയോഗിക്കുകയും അഭിപ്രായം തേടുകയും ചെയ്യണം- സര്‍ക്കാര്‍ സത്യവാങ്‌മൂലത്തില്‍ ആവശ്യപ്പെട്ടു.

സ്‌ത്രീകള്‍ക്ക്‌ ശബരിമലയില്‍ ദര്‍ശനം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇന്ത്യന്‍ ലോയേഴ്‌സ്‌ അയോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി ഉടന്‍തന്നെ കോടതിയുടെ പരിഗണനയ്‌ക്ക്‌ വരും.

ശാരീരിക ശേഷിയുള്ള എല്ലാവര്‍ക്കും ശബരിമലില്‍ ദര്‍ശന സൗകര്യം നല്‍കണം. തിരുവിതാംകൂര്‍ മഹാരാജാവിനൊപ്പം മഹാറാണ്‌ ക്ഷേത്രദര്‍ശനം നടത്തിയതിന്‌ രേഖയുണ്ട്‌. സ്‌ത്രീകല്‍ക്ക്‌ മുന്‍കാലങ്ങളില്‍ വിലക്കുണ്ടായിരുന്നില്ല. മഹാറാണിയ്‌ക്കു ലഭിച്ചിരുന്ന ആ സൗകര്യം രാജ്യത്തെ എല്ലാസ്‌ത്രീകള്‍ക്കും ലഭ്യമാക്കണമെന്നാണ്‌ സര്‍ക്കറിന്റെ അഭിപ്രായം.

കാട്ടിലൂടെയുള്ള വിഷമം പിടിച്ച യാത്ര ഒഴിവാക്കാനാണ്‌ നേരത്തേ സ്‌ത്രീകള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയത്‌. ഇപ്പോള്‍ ഭക്തര്‍ക്ക്‌ വാഹനത്തില്‍ ക്ഷേത്രത്തിനടുത്തുവരെ പോകാം. വാര്‍ത്താവിനിമയത്തിന്റേതായ ഈ യുഗത്തില്‍ സ്‌ത്രീകളെ മാത്രം വിലക്കരുത്‌. കോടതി ആവശ്യപ്പെട്ടതുകൊണ്ടാണ്‌ ഇക്കാര്യത്തില്‍ നിലപാട്‌ വ്യക്തമാക്കുന്നത്‌.

സംസ്ഥാനത്തെ പല അയ്യപ്പക്ഷേത്രങ്ങളും സ്‌ത്രീകള്‍ ദര്‍ശനം നടത്തുന്നുണ്ട്‌. ശാസ്‌താവിന്‌ പൂര്‍ണ, പുഷ്‌കല എന്നിങ്ങനെ രണ്ടു ഭാര്യമാരും സത്യകന്‍ എന്ന മകനും ഉണ്ടായിരുന്നതായി അഷ്ടോത്തര ശതകത്തില്‍ പറയുന്നുണ്ട്‌. അയ്യപ്പനെയും ശാസ്‌താവായി കരുതാം. നിലവിലുള്ള കോടതി ഉത്തരവ്‌ അനുസരിച്ച്‌ 10നും 50 ഇടയില്‍ പ്രായമുള്ള സ്‌ത്രീകളുടെ ദര്‍ശനം സര്‍ക്കാര്‍ തടയും-ഇത്രയുമാണ്‌ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലെ മറ്റു പ്രധാന കാര്യങ്ങള്‍.

എഴുത്തുകാരായ കെ.എല്‍ മോഹനവര്‍മ, അമ്പലപ്പുഴ രാമവര്‍മ, ചരിത്രകാരന്‍ ജോണ്‍ ജെ കട്ടക്കയം, ടി.എന്‍ ഗോപിനാഥന്‍ നായര്‍ തുടങ്ങിയവരുടെ പഠനങ്ങളും സൗന്ദര്യലഹരി, മനുസ്‌മൃതി തുടങ്ങിയവയില്‍ നിന്നുള്ള ഉദ്ധരിണികളും ഉള്‍പ്പെടുത്തിയാണ്‌ സത്യവാങ്‌മൂലം തയ്യാറാക്കിയിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+