ഭാര്യയെ കൊന്ന് മൃതദേഹം ഒളിപ്പിച്ചയാള്‍ കുറ്റക്കാരനെന്ന് കോടി
മെല്‍ബണ്‍: ഭാര്യയെ കൊലചെയ്‌ത് മൃതദേഹം ഇരുപത് വര്‍ഷത്തിലേറെ വീപ്പയില്‍ ഒളിപ്പിച്ചുവച്ച കേസില്‍ ബ്രിട്ടീഷുകാരനായ ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
വെയ്‌ല്‍ ഓഫ് ഗ്ലാമോര്‍ഗനില്‍ നിന്നും ആസ്‌ത്രേലിയയിലേയ്‌ക്ക് കുടിയേറിയ ഫ്രെഡറിക് ബോയിലാണ് ഭാര്യയെ കൊന്ന് മറ്റാരുമറിയാതെ മൃദേഹം ഇരുപത് വര്‍ഷം വീപ്പയില്‍ സൂക്ഷിച്ചത്. അമ്പത്തെട്ടുകാരനായ ബോയിലിന്റെ ശിക്ഷ ഫെബ്രുവരി അവസാനം വിധിക്കും.
1983ലാണ് ബോയിലിന്റെ ഭാര്യയായ എഡ്വിന ബോയ്‌ലിനെ കാണാതായത്. ഭാര്യ മറ്റൊരു പുരുഷനൊപ്പം ഓടിപ്പോയെന്നാണ് ബോയ്‌ലില്‍ എല്ലാവരെയും വിശ്വസിപ്പിച്ചിരന്നത്. എന്നാല്‍ ഇയാള്‍ ഭാര്യയെ കൊന്ന് മൃതദേഹം
ഗോഡൗണിലെ ഒരു വലിയ വീപ്പയില്‍ ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു.
ഗോഡൗണില്‍ തുറക്കാതെ വച്ചിരിക്കുന്ന വീപ്പയില്‍ എന്താണെന്ന് കുടുംബാംഗങ്ങള്‍ ചോദിച്ചപ്പോഴൊക്കെ കാര്‍പ്പെറ്റ് ഒട്ടിക്കാനുള്ള പശയാണെന്നായിരുന്നത്രേ ബോയില്‍ മറുപടി നല്‍കിയത്. 2006ല്‍ മകളുടെ ഭര്‍ത്താവ് വീട് വൃത്തിയാക്കുന്നതിനിടെയാണ് വീപ്പയില്‍ തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.
പിന്നീട് കാര്യം പുറത്തറിഞ്ഞപ്പോള്‍ മെല്‍ബണില്‍പ്പോയി തിരിച്ചെത്തിയപ്പോള്‍ ഭാര്യ തന്റെ ടൈ ധരിച്ച് വെടിയേറ്റ് മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നാണ് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയത്. ഇക്കാര്യം താന്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് അറിയാമായിരുന്നതുകൊണ്ട് പൊലീസില്‍ നിന്നും മറച്ചുവയ്‌ക്കുകയും ഭാര്യയുടെ ശരീരം ഒളിപ്പിക്കുകയുമായിരുന്നുവെന്നാണ് ബോയില്‍ പറഞ്ഞു.
എന്നാല്‍ മറ്റൊരു സ്‌ത്രീയുമായി അടുപ്പമുണ്ടായതിനെത്തുര്‍ന്ന് ബോയില്‍ തന്നെയാണ് എഡ്വിനയെ കൊലപ്പെടുത്തിയതെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications