പാക് തിരഞ്ഞെടുപ്പ് : പ്രതിപക്ഷ കക്ഷികള്‍ക്ക് വിജയം
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പാര്‍ലമെന്റിലേക്കും നാല് നിയമസഭ പ്രവിശ്യകളിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിന് വന്‍ തിരിച്ചടി.
269 പാര്‍ലമെന്റ് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷ കക്ഷികളായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയ്‌ക്കും (പിപിപി) പാകിസ്‌താന്‍ മുസ്ലീം ലീഗ് എന്നിനും (പിഎംഎല്‍-എന്‍) പിന്നിലാണ് മുഷറഫിനെ പിന്തുണയ്‌ക്കുന്ന പാകിസ്‌താന്‍ മുസ്ലീം ലീഗ്-ക്യുവിന്റെ (പിഎംഎല്‍-ക്യു) സ്ഥാനം.
തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടാന്‍ കഴിയില്ലെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ പിപിപിയും-പിഎംഎല്‍എന്നും ചേര്‍ന്നാല്‍ കേവല ഭൂരിപക്ഷം ലഭിയ്‌ക്കുമെന്നതിനാല്‍ കൂട്ടുകക്ഷി ഭരണത്തിന് സാധ്യതയേറിയിട്ടുണ്ട്.
ഇതോടെ എട്ടു വര്‍ഷം നീണ്ടു നിന്ന മുഷറഫ് ഭരണത്തിന് അന്ത്യമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 259 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരി നയിക്കുന്ന പിപിപിയ്‌ക്ക് 87 സീറ്റകള്‍ നേടി ഏറ്റവും വലിയ കക്ഷിയായിട്ടുണ്ട്.
നവാസ് ഷെരീഫ് നേതൃത്വം നല്‌കുന്ന പിഎംഎല്‍-എന്നിന് 66 സീറ്റകള്‍ നേടാനായപ്പോള്‍ പിഎംഎല്‍ ക്യുവിന് 38 സീറ്റേ നേടാനായിട്ടുള്ളൂ. തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിയ്‌ക്കുന്നുവെന്ന് പര്‍വെസ് മുഷറഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിയ്‌ക്കുമെന്ന് പിഎംഎല്‍-ക്യൂ വക്താക്കള്‍ അറിയിച്ചു. ഇതിനിടെ പുതിയ സര്‍ക്കാര്‍ രൂപീകരിയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് പിപിപിയും പിഎംഎന്‍ ക്യൂവും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതിപക്ഷ കക്ഷികള്‍ അധികാരത്തിലെത്തിയാല്‍ പ്രസിഡന്റ് മുഷറഫിനെ ഇംപീച്ച് ചെയ്യാന്‍ സാധ്യതയുണ്ട്. മുഷറഫ് പുറത്താക്കിയ സുപ്രീം കോടതിയിലെ അഭിഭാഷകരെ തിരിച്ചെടക്കുമെന്നും നവാസ് ഷെരീഫ് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications