മൊബൈല്‍ കന്പനികള്‍ക്കെതിരെ താലിബാന്‍
കാബൂള്‍: രാത്രി സമയങ്ങളില്‍ സെല്‍ഫോണ്‍ കമ്പനികളുടെ സിഗ്നല്‍ സംവിധാനം നിര്‍ത്തിവച്ചില്ലെങ്കില്‍ മൊബൈല്‍ ടവറുകള്‍ തകര്‍ക്കുമെന്ന് താലിബാന്റെ ഭീഷണി.
അമേരിക്കന്‍ സേന മൊബൈല്‍ ഫോണ്‍ സിഗ്നലുകളുടെ സഹായത്തോടെ തങ്ങളെ കണ്ടെത്തുന്നുവെന്ന് ആരോപിച്ചാണ് താലിബാന്‍ മൊബൈലുകള്‍ക്കെതിരെ തിരിഞ്ഞിട്ടുള്ളത്.
2001 താലിബാന്റെ പതനത്തിനു ശേഷമാണ് അഫ്‌ഗാനിസ്ഥാനില്‍ മൊബാല്‍ ഫോണ്‍ കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ചത്. പീന്നീട് മൊബൈല്‍ രാജ്യത്തെ ജനങ്ങളുടെ പ്രധാന വാര്‍ത്ത വിനിമയോപാധിയായി മാറുകയായിരുന്നു.
വൈകിട്ട് അഞ്ചു മുതല്‍ പുലര്‍ച്ചെ മൂന്നു വരെ സിഗ്നലുകള്‍ ഓഫ് ചെയ്യണമെന്നാണ് താലിബാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ ഉത്തരവ് മൂന്നു ദിവസത്തിനുള്ളില്‍ നടപ്പാക്കണമെന്നും താലിബാന്റെ അന്ത്യശാസനത്തിലുണ്ട്.
ഇല്ലെങ്കില്‍ രാജ്യമൊട്ടാകെയുള്ള മൊബൈല്‍ ടവറുകളും ഓഫീസുകളും തകര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിടുമെന്ന് താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു.
എന്നാല്‍ അമേരിക്കന്‍ സൈനികര്‍ ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് തീവ്രവാദികളെ കണ്ടെത്തുന്നതെന്ന് മൊബൈല്‍ കമ്പനികള്‍ പറയുന്നത്.












Click it and Unblock the Notifications