കണ്ണൂരില് പബ്ലിക് ഹെല്ത്ത് ലബോറട്ടറിയ്ക്ക് 70 ലക്ഷം
തിരുവനന്തപുരം: ആരോഗ്യ വിദ്യാഭ്യാസത്തിനുള്ള പദ്ധതി അടങ്കല് 13 കോടിയില് നിന്നും 30 കോടിയാക്കി ഉയര്ത്തിയതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള് ദ്വിതീയ ആരോഗ്യ കേന്ദ്രങ്ങള് എന്നിവവഴി 133കോടിരൂപ ആരോഗ്യമേഖലയില് ചെലവഴിയ്ക്കുമെന്നും കാന്സര് ബാധിച്ച കുട്ടികള്ക്ക് സൗജ്യ ചികിത്സ ഏര്പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
തദ്ദേശീയ ആരോഗ്യ സന്പ്രദായങ്ങള്ക്കുള്ള അടങ്കല് 5കോടിയില് നിന്നും 16.5 കോടിയാക്കി ഉയര്ത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല് കോളെജിലെ സ്പെഷ്യാലിറ്റി ബ്ലോക്ക് അടിയന്തരമായി തുറന്ന് പ്രവര്ത്തിക്കുന്നതിനായി 2 കോടി രൂപ അധികമായി വകയിരുത്തി. ഇവിടത്തെ സുവര്ണജൂബിലി ഓഡിറ്റോറിയം പണിയുന്നതിനായി ഒരു കോടി രൂപ അനുവദിച്ചു.
വിവിധ ആശുപത്രികളില് പുതിയ കെട്ടിടം നിര്മ്മിക്കുന്നതിനുള്ള ജോലികള് 2008ല് ആരംഭിയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂരില് പബ്ലിക് ഹെല്ത് ലബോറട്ടറി ആരംഭിക്കുന്നതിന് 70 ലക്ഷവും ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സിനും കോഴിക്കോട് മെഡിക്കല് കോളെജില് സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്ട്സ് മെഡിസിനും വേണ്ടി ഒരു കോടി രൂപ വകയിരുത്തി.
പാരാമെഡിക്കല് കൌണ്സില് ഈ വര്ഷം സ്ഥാപിയ്ക്കും. ഇതിനായി 50 ലക്ഷം രൂപ ഉള്ക്കൊള്ളിച്ചു. കോഴിക്കോട് റീജിയണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് ഒഫ്‌ത്താല്‍മോളജി, തിരുവനന്തപുരത്ത് സ്‌പൈന്‍ സര്‍ജറി യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നതിന് 50 ലക്ഷംരൂപ വീതവും അനുവദിച്ചു. മെഡിക്കല്‍ കോളേജു
കളുടെ ഹോസ്റ്റല്‍ നവീകരിക്കുന്നതിനും പുതിയ ഹോസ്റ്റലുകള്‍ പണിയുന്നതിനും 3 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പടന്നയിലെ ഇ.എം.എസ്. മെമ്മോറിയല്‍ സഹകരണ ആശുപത്രിക്ക് 2000-01 ല്‍ 10 ലക്ഷം രൂപ അനുവദിച്ചതാണ്. ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഈ തുക അധികമായി അനുവദിച്ചിട്ടുണ്ട്.
ബജറ്റ് വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications