കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവജാലങ്ങളുടെ ഡിഎന്‍എ ശേഖരം ചന്ദ്രനില്‍ സംരക്ഷിയ്‌ക്കും

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും പതിപ്പുകള്‍ സംരക്ഷിച്ച ബൈബിളിലെ നോഹയുടെ പെട്ടകത്തെ അനുസ്‌മരിപ്പിയ്‌ക്കുന്ന പേടകം ചന്ദ്രനില്‍ സ്ഥാപിയ്‌ക്കാന്‍ ശാസ്‌ത്രജ്ഞന്‍മാര്‍ ഒരുങ്ങുന്നു.

ഏതെങ്കിലും തരത്തിലുള്ള ആഗോള ദുരന്തം സംഭവിച്ചാല്‍ മനുഷ്യനടക്കുമുള്ള സകല ജീവജാലങ്ങളെയും വീണ്ടും സൃഷ്ടിയ്‌ക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള വിജ്ഞാന ശേഖരമാണ്‌ (ഡാറ്റാ ബാങ്ക്‌) ചന്ദ്രനില്‍ സ്ഥാപിയ്‌ക്കുക.

മനുഷ്യനുള്‍പ്പടെ മറ്റെല്ലാ ജീവജാലങ്ങളുടെയും ഡിഎന്‍എകളുടെ വിവരങ്ങള്‍ക്കു പുറമെ സൂക്ഷമ ജീവികളായ ബാക്ടീരിയകള്‍ക്കു വളരാനുള്ള സാഹചര്യവും ചന്ദ്രനില്‍ സ്ഥാപിയ്‌ക്കുന്ന പേടകത്തിലുണ്ടാകും.യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയുടെ നേതൃത്വത്തിലാണ്‌ ജീവ സംരക്ഷണ പേടകം ചന്ദ്രനില്‍ സ്ഥാപിയ്‌ക്കുക.

2020 ഓടെ ചന്ദ്രനില്‍ സ്‌ഥാപിയ്‌ക്കുന്ന പേടകം സൗരോര്‍ജ്ജത്തിന്റെ സഹായത്തോടെയായിരിക്കും പ്രവര്‍ത്തിയ്‌ക്കുക. മുപ്പതു വര്‍ഷത്തെ ആയുസ്സാണ്‌ പേടകത്തിന്‌ ശാസ്‌ത്രജ്ഞര്‍ പ്രതീക്ഷിയ്‌ക്കുന്നത്‌. ഇതിനു ശേഷം പുതിയ പേടകം ചന്ദ്രനില്‍ സ്ഥാപിയ്‌ക്കും.

ആണവ യുദ്ധങ്ങളോ ഭീമന്‍ ഉല്‍ക്കകളുടെ പതനമോ അല്ലെങ്കില്‍ മാരകമായ വൈറസുകള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ എന്നിങ്ങനെയുള്ള ദുരന്തങ്ങള്‍ ഭൂമിയിലെ ജീവനെ തുടച്ചു മാറ്റുമോയെന്ന ആശങ്ക ബലപ്പെട്ട സാഹചര്യത്തിലാണ്‌ ശാസ്‌ത്രജ്ഞര്‍ ജീവ രക്ഷാപേടകം ചന്ദ്രനില്‍ സ്ഥാപിയ്‌ക്കാന്‍ ഒരുങ്ങുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X