കാമുകനെ കുത്തിയ പ്ലസ് ടുക്കാരിയെ ജയിലിലടച്ചു
ധാന്‍ബാദ് : മറ്റു പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കാമുകനെ കുത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ കാമുകിയെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്‌തു.
സുഹൃത്തായ നന്ദുവിന്റെ ധാര്‍ബാദിലുള്ള ബന്ധുവീട്ടില്‍ വച്ചാണ് കാമുകി കാമുകനെ കുത്തി മുറിവേല്‍പ്പിച്ചത്. ജരിയയിലെ ലോയബാദ് സ്വദേശികളാണ് ഇരുവരും.
ഓട്ടോറിക്ഷയിലാണ് വ്യാഴാഴ്‌ച പെണ്‍കുട്ടി ദാര്‍ബാദിലുള്ള സുഹൃത്തിന്റെ ബന്ധുവീട്ടില്‍ എത്തുന്നത്. അവിടെവച്ചാണ് പെണ്‍കുട്ടി കാമുകനെതിരെ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം രക്തം പുരണ്ട വസ്ത്രങ്ങളുമായി പെണ്കുട്ടി സ്കൂളിലെത്തി പരീക്ഷയെഴുതുകയും ചെയ്തിട്ടുണ്ട്.
പരുക്കേറ്റ ആണ്‍കുട്ടി ഇവിടത്തെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. തന്റെ പ്രണയം സത്യസന്ധമല്ലെന്നും മറ്റു മൂന്നു പെണ്‍കുട്ടികളുമായി തനിയ്‌ക്ക് ബന്ധമുണ്ടെന്നും ആരോപിച്ചാണ് കാമുകി തന്നെ കുത്തിപ്പരുക്കേല്‍പ്പിച്ചതെന്ന് ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
എന്നാല്‍ കാമുകന്റെ മനസ്സിലിരിപ്പ് ശരിയല്ലെന്നും അതുമനസ്സിലായതുകൊണ്ടാണ് താന്‍ ആക്രമിച്ചതെന്നുമാണ് പെണ്‍കുട്ടി പൊലീസില്‍ പറഞ്ഞത്. പിന്നീട് പെണ്‍കുട്ടി കാമുകന്‍ അപമാനിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് താന്‍ തിരിച്ച് ആക്രമിച്ചതെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്‌ത പെണ്‍കുട്ടിയെ പൊലീസ് ധാര്‍ബാദ് സിജെഎം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്ലസ് ടു പരീക്ഷാ സമയമായതിനാല്‍ ജയിലില്‍ നിന്നും പൊലീസ് കാവലില്‍ പോയി പരീക്ഷയെഴുതാന്‍ കോടതി പെണ്‍കുട്ടിയ്‌ക്ക് അനുമതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications