Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവ്‌ പിതാവിനെ തലയറുത്ത്‌ ബലിനല്‍കി

Jjitendra Singhദില്ലി: ഇരുപത്തിനാലുകാരനായ യുവാവ്‌ സ്വപ്‌നദര്‍ശനത്തെത്തുടര്‍ന്ന്‌ അമരത്വം ലഭിക്കാനായി അച്ഛന്റെ തലയറുത്ത്‌ ബലിനല്‍കി.

ദില്ലിയിലെ പഗാഡ്‌ഗഞ്ചില്‍ നബികരീം മേഖലയില്‍ താമസിക്കുന്ന ജിതേന്ദ്ര സിംങാണ് പിതാവ്‌ കര്‍ത്താന്‍ സിങ്ങിനെ(65)തല വെട്ടി അടുത്തുള്ള വാത്മീകി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്‌. ദിവ്യശക്തിയുടെ അരുളപ്പാടിനെത്തുടര്‍ന്നാണ്‌ താന്‍ പിതാവിനെ ബലിനല്‍കിയതെന്നാണ്‌ യുവാവ്‌ പൊലീസിനോട്‌ പറഞ്ഞത്‌.

എന്നാല്‍ യുവാവിന്റെ മൊഴിയില്‍ സംശയമുണ്ടെന്ന്‌ സെന്‍ട്രല്‍ ജില്ലാ പൊലീസ്‌ കമ്മീഷണര്‍ അലോക്‌ കുമാര്‍ പറഞ്ഞു. വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞാണത്രേ ജിതേന്ദ്ര പിതാവിനെ ബലി നല്‍കിയത്‌. തലയറുത്തശേഷം ശരീരഭാഗങ്ങള്‍ വെട്ടിമാറ്റി വീടിന്റെ പരിസരത്ത്‌ ഉപേക്ഷിച്ചിരുന്നു.

വാല്‍മീകി ക്ഷേത്രത്തിന്റെ ജനലുകളും മറ്റും ജിതേന്ദ്ര അടിച്ചു നശിപ്പിക്കുന്നത്‌ കണ്ട്‌ പൂജാരി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വെട്ടിമാറ്റിയ തല തുണിയില്‍ പൊതിഞ്ഞ നിലയില്‍ ക്ഷേത്രത്തിന്‌ സമീപത്ത്‌ പൂജാരി കാണുകയും ചെയ്‌തിരുന്നു.

ജിതേന്ദ്രയുടെ സഹോദരി ഗുഡ്ഡുവാണ്‌ വീടിന്റെ പരിസരത്തുനിന്നും അച്ഛന്റെ വെട്ടിമുറിച്ച ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്‌. ഇവ ചാക്കില്‍ പൊതിഞ്ഞ്‌ കെട്ടിയ നലിയിലായിരുന്നു. മന്ത്രവാദത്തിന്റെ ഭാഗമായി പിതാവിനെ കൊലപ്പെടുത്തിയെന്ന്‌ പറയുന്നുണ്ടെങ്കിലും അയാള്‍ക്ക്‌ പൂജാ വിധികള്‍ അറിയില്ലെന്നും പൊലീസ്‌ പറയുന്നു.

എന്നാല്‍ ഇയാള്‍ കടുത്ത കാളീഭക്തനാണെന്ന്‌ പൊലീസ്‌ സമ്മതിയ്‌ക്കുന്നുണ്ട്‌. മുന്‍ റയില്‍വേ ഉദ്യോഗസ്ഥനാണ്‌ കൊലചെയ്യപ്പെട്ട കര്‍ത്താന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+