കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ സര്‍വകക്ഷി സമാധാനയോഗം ആരംഭിച്ചു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ പങ്കെടുക്കുന്ന സര്‍വകക്ഷി സമാധാനയോഗം ശനിയാഴ്‌ച രാവിലെ 10ന്‌ കണ്ണൂരില്‍ ആരംഭിച്ചു.

കണ്ണൂര്‍ കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളിലാണ്‌ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം നടക്കുന്നത്‌. . യോഗത്തില്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍, മന്ത്രി പി.കെ ശ്രീമതി, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി എന്നിവര്‍ പങ്കെടുക്കുന്നുണ്ട്‌.

എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും രണ്ട്‌ പ്രതിനിധികളെ വീതമാണ്‌ യോഗത്തിലേക്ക്‌ ക്ഷണിച്ചിരിയ്‌ക്കുന്നത്‌. ജില്ലയിലെ എംഎല്‍എമാരും യോഗത്തില്‍ സംബന്ധിയ്‌ക്കും. 2008ലെ ആദ്യത്തെ 70 ദിവസത്തിനുള്ളില്‍ ഒമ്പതു രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂരില്‍ നടന്നതിന്റെ അടിസ്ഥാനത്തിലാണ്‌ സമാധാനയോഗം വിളിച്ചു കൂട്ടിയിട്ടുള്ളത്‌.

ഇത്തവണത്തെ കൊലപാതക പരമ്പരയില്‍ മൂന്ന്‌ ദിവസത്തിനിടയില്‍ ഏഴു പേര്‍ മരിച്ചു വീണത്‌ കണ്ണൂരിലെ ജനങ്ങളില്‍ വന്‍ ഭീതി സൃഷ്ടിച്ചിരുന്നു. എങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ അക്രമങ്ങള്‍ ഒന്നും ഉണ്ടാകാത്തത്‌ ശനിയാഴ്‌ച നടക്കുന്ന സമാധാനയോഗത്തിന്‌ പ്രതീക്ഷ നല്‌കുന്നുണ്ട്‌.

ഇതിനു മുമ്പ്‌ 1999ല്‍ നായനാരുടെ ഭരണകാലത്താണ്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കണ്ണൂരില്‍ സമാധാനയോഗം നടന്നിട്ടുള്ളത്‌. 1999 ഡിസംബര്‍ ഒന്നിന്‌ യുവമോര്‍ച്ച നേതാവ്‌ കെ.ടി ജയകൃഷ്‌ണന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ ഏഴു പേരുടെ ജീവനാണ്‌ നഷ്ടപ്പെട്ടിരുന്നത്‌.

തുടര്‍ന്ന്‌ ഡിസംബര്‍ ആറിന്‌ മുഖ്യമന്ത്രി നായനാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗം വിളിച്ചത്‌. യോഗത്തിനു ശേഷം സമാധാനത്തിന്‌ ആഹ്വാനം ചെയ്‌താണ്‌ അന്നത്തെ യോഗം പിരിഞ്ഞത്‌. പിന്നീട്‌ കണ്ണൂരില്‍ അക്രമസംഭവങ്ങള്‍ തുടര്‍ന്നെങ്കിലും പാര്‍ട്ടി നേതൃത്വങ്ങള്‍ ഇടപെട്ട്‌ കാര്യങ്ങള്‍ പറഞ്ഞൊതുക്കിയിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X