കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവ്‍ലിന്‍ റിപ്പോര്‍ട്ട് കോടതിയില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി : എസ്എന്‍സി ലാ‍വ്‍ലിന്‍ കേസില്‍ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഖ്യപ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഈ കേസിന്റെ അന്വേഷണവും അന്തിമ വിധിയും കേരളം ശ്രദ്ധാപൂര്‍വം കാത്തിരിക്കുകയാണ്.

പന്നിയാര്‍, ചെങ്കുളം, പളളിവാസല്‍ പദ്ധതികളുടെ നവീകരണക്കരാറാണ് എസ്എന്‍സി ലാവ‍്ലിന്‍ കമ്പനിയെ ഏല്‍പ്പിച്ചത്. ഇതില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന് കോടികളുടെ നഷ്ടം സംഭവിച്ചെന്നാണ് ആരോപണം. സിഎജി റിപ്പോര്‍ട്ട് പ്രകാരം198 കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ട്.

374 കോടി രൂപയുടെ നവീകരണം നടന്നിട്ടും അതിന്റെ മെച്ചം പദ്ധതികള്‍ക്ക് ഉണ്ടാകാത്ത സാഹചര്യത്തില്‍ അത്രയും തുക നഷ്ടമുണ്ടായി എന്നു കരുതാമെന്നും സിഎജി റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്താണ് എസ്‍എന്‍‍സി ലാവ്‍ലിന്‍ കമ്പനിയുമായി കരാ‍ര്‍ ഒപ്പിട്ടത്. കമ്പനിയുടെ ആസ്ഥാനമായ കാനഡയില്‍ പിണറായിയുടെ നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡിലെ ഉന്നതര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കരാര്‍ ഒപ്പിട്ടത്.

വൈദ്യുതി ബോര്‍ഡിന്റെ സാങ്കേതിക സഹായത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനുമായി ജി കാര്‍ത്തികേയന്‍ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് എസ്‍എന്‍സി ലാവ്‍ലിന്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പളളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതിയുടെ നവീകരണച്ചുമതലയും കാനഡ കമ്പനിയെ ഏല്‍പ്പിച്ചത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X