Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന്‌ നെയ്‌പാള്‍

VS Naipaulലണ്ടന്‍: ബുക്കര്‍, നോബല്‍ സമ്മാനങ്ങള്‍ നേടിയ ഇന്ത്യന്‍ വംശജനായ എഴുത്തുകാരന്‍ വി.എസ്‌ നെയ്‌പാള്‍ നാല്‌ പതിറ്റാണ്ടോളം ഭാര്യയെ മാനസികമായി പീഡിപ്പിച്ചതായി വെളിപ്പെടുത്തി.

പുതിയ ജീവചരിത്രത്തിലാണ്‌ തന്റെ മാനസികപീഡനമാണ്‌ ഭാര്യയുടെ മരണത്തിന്‌ കാരണായതെന്ന്‌ നെയ്‌പാള്‍ വ്യക്തമാക്കിയിരിക്കുന്നത്‌. ഇതുകാടാതെ 24 വര്ഷത്തോളം പരസ്‌ത്രീബന്ധം പുലര്‍ത്തിയിരുന്നതായും നെയ്‌പാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. ഭാര്യയുടെ മരണശേഷമാണ്‌ ഈ സ്‌ത്രീയുമായുള്ള ബന്ധം അവസാനിപ്പിച്ച്‌ നെയ്‌പാള്‍ പാകിസ്‌താനില്‍ നിന്നുള്ള പത്രപ്രവര്‍ത്തകയെ വിവാഹം ചെയ്‌തത്‌.

പ്രശസ്‌ത എഴുത്തുകാരനായ പാട്രിക്‌ ഫ്രഞ്ച്‌ ആണ്‌ നെയ്‌പാളിന്റെ ജീവചരിത്രമായ 'ദി വേള്‍ഡ്‌ ഈസ്‌ വാട്ട്‌ ഇറ്റ്‌ ഈസ്‌' രചിച്ചിരിക്കുന്നത്‌. വേശ്യാലയം സന്ദര്‍ശിച്ചതുള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്‌. നെയ്‌പാളിന്റെ വെളിപ്പെടുത്തലുകള്‍ ബ്രിട്ടനിലെ ഡെയ്‌ലി ടെലിഗ്രാഫ്‌ പത്രം പരമ്പരയായി പ്രസിദ്ധീകരിക്കും.

1955ലാണ്‌ നെയ്‌പാള്‍ പട്രീഷ്യയെ വിവാഹം ചെയ്‌തത്‌. ഓക്സ്ഫെഡില് വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. മാര്‍ഗരറ്റ്‌ ഗുഡിങ്ങുമായി നെയ്‌പാളിന്‌ ബന്ധമുള്ളത്‌ തുടക്കത്തില്‍ത്തന്നെ പട്രീഷ്യയ്‌ക്ക്‌ അറിയാമായിരുന്നു. ഇത്‌ അവരെ മാനസികമായി തകര്‍ത്തു. പട്രീഷ്യ സ്‌തനാര്‍ബുദത്തെത്തുടര്‍ന്ന്‌ ശസ്‌ത്രക്രിയയ്‌ക്കു വിധേയയായതില്‍പ്പിന്നെ താന്‍ വേശ്യാലയങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്ന്‌ 1994ല്‍ ഒരു അഭിമുഖത്തില്‍ നെയ്‌പാള്‍ വെളിപ്പെടുത്തിയിരുന്നു. ഇതുകൂടി അറിഞ്ഞപ്പോള്‍ മാനസിക വ്യഥ കാരണം രണ്ടുവര്‍ഷത്തിന്‌ ശേഷം പട്രീഷ്യ മരിച്ചു.

ഞാന്‍ വേശ്യാലയത്തില്‍ പോകാറുണ്ടെന്ന വിവരം അവളെ ഇല്ലാതാക്കി. അതറിഞ്ഞശേഷമാണ്‌ അവള്‍ അവശയായത്‌. ജീവചരിത്രത്തില്‍ നെയ്‌പാള്‍ പറയുന്നു. സ്‌നേഹശൂന്യമായ ദാമ്പത്യത്തിനിടയില്‍ വിവാഹമോതിരം പോലും നെയ്‌പാള്‍ പട്രീഷ്യയ്‌ക്ക്‌ നല്‍കിയിരുന്നില്ല. യാത്രയില്‍ ഭാര്യയ്‌ക്കുപകരം ഗുഡിങ്ങിനെയാണ്‌ പലപ്പോഴും നയ്‌പാള്‍ ഒപ്പം കൊണ്ടുപോയത്‌-പുസ്‌തകത്തില്‍ പറയുന്നു. സര്ഗ രചനയ്ക്കുള്ള തീവ്രപ്രേരണകളില് ഹൃദയം നിര്ഭരമായിരുന്നതുകൊണ്ടാണ് താന് അത്തരത്തില് പെരുമാറിയതെന്ന് നെയ്പാള് ജീവചരിത്രകാരനോട് തുറന്ന് സമ്മതിക്കുന്നുണ്ട്.

ജീവചരിത്രം തയ്യാറാക്കാനായി പട്രീഷ്യയുടെ ഡയറികളും സ്വകാര്യ രേഖകളും പരിശോധിക്കാന്‍ പാട്രിക്‌ ഫ്രഞ്ചിന്‌ നെയ്‌പാല്‍ അനുവാദം നല്‍കിയിരുന്നു. ടൂള്‍സാ സര്‍വ്വകലാശാലയില്‍ സൂക്ഷിച്ചിരുന്ന തന്റെ പുരാരേഖകള്‍ 6,20,000 ഡോളറിനാണ്‌ നെയ്‌പാള്‍ വിറ്റത്‌. ട്രിനിഡാഡില്‍ ജനിച്ച നയ്‌പാള്‍ ഓക്‌സ്‌ഫെഡില്‍ ചേര്‍ന്നശേഷം ബ്രിട്ടനിലാണ്‌ താമസം. വൈകാരികമായി അപക്വമതിയും സ്വാര്ഥനുമായ വ്യക്തിയായാണ് ജീവചരിത്രം നെയ് പാളിനെ പരിചയപ്പെടുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+