Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ: കേന്ദ്ര സഹായം തേടി നേതാക്കള്‍ ദില്ലിയില്‍

തിരുവനന്തപുരം: ഒരാഴ്‌ചയായി തുടരുന്ന കനത്ത വേനല്‍മഴ തിരുവനന്തപുരത്ത്‌ മൂന്ന്‌ പേരുടെ ജീവന്‍ കൂടി അപഹരിച്ചതോടെ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു.

പ്രകൃതിക്ഷോഭം മൂലം വന്‍ ദുരിതമനുഭവിയ്‌ക്കുന്ന സംസ്ഥാനത്തിന്‌ കൂടുതല്‍ കേന്ദ്ര സഹായം ലഭ്യമാക്കാന്‍ സംസ്ഥാനത്തെ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ദില്ലിയിലേക്ക്‌ പോയിട്ടുണ്ട്‌.

റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍, കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്‍, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, എന്‍സിപി നേതാവ്‌ കെ. മുരളീധരന്‍ തുടങ്ങിയവരെല്ലാം സഹായമഭ്യര്‍ഥിച്ച്‌ ദില്ലിയിലെത്തുന്നുണ്ട്‌.

വേനല്‍ മഴയില്‍ കാര്‍ഷിക മേഖലയ്‌ക്കുണ്ടായ നഷ്ടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കെ.പി രാജേന്ദ്രന്‍ കേന്ദ്ര മന്ത്രിമാര്‍ക്കു സമര്‍പ്പിയ്‌ക്കും.

പ്രതിപക്ഷ നേതാക്കന്‍മാരായ ഉമ്മന്‍ ചാണ്ടി, രമേശ്‌ ചെന്നിത്തല, എന്നിവര്‍ സഹായമഭ്യര്‍ഥിച്ച്‌ കേന്ദ്ര മന്ത്രിമാരായ ധനമന്ത്രി ചിദംബരം, കൃഷി മന്ത്രി ശരദ്‌ പവാര്‍, ആഭ്യന്തര മന്ത്രി ശിവ്‌ രാജ്‌ പാട്ടീല്‍ എന്നിവരെ കാണും. കൂടാതെ കേരളത്തിന്‌ അടിയന്തിരമായി സഹായമെത്തിയ്‌ക്കാന്‍ സോണിയ ഗാന്ധിയോട്‌ പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടേക്കും.

സാധാരണ പെയ്യുന്നതിനേക്കാള്‍ എട്ടിരട്ടിയിലധികം പെയ്‌ത വേനല്‍ മഴ സംസ്ഥാനത്തിന്‌ 110 കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ്‌ കണക്കാക്കിയിട്ടുള്ളത്‌. ഇതിനിടെ കര്‍ഷകര്‍ക്ക്‌ അടിയന്തിര ആശ്വാസം നല്‌കാന്‍ സര്‍ക്കാര്‍ അനുവദിച്ച 12 കോടി രൂപ ഉടന്‍ വിതരണം ചെയ്യുമെന്ന്‌ കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്‍ അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+