Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലപ്പെട്ടവര്‍ക്ക് അഞ്ചു ലക്ഷം വീതം

തിരുവനന്തപുരം : പോത്താനിക്കാട് ദുരന്തത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് രമേശ് ചെന്നിത്തല.

കെപിസിസി ആഹ്വാന പ്രകാരം നടത്തിയ ജാഥയ്ക്കിടയില്‍ മണല്‍ ലോറി പാഞ്ഞു കയറി ആറ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്താണ് പോത്താനിക്കാട്.

കൊല്ലപ്പെട്ടവരില്‍ ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമുണ്ട്.

ഈ ദുരന്തത്തിന്റെ പേരില്‍ പ്രത്യേക ഫണ്ടു പിരിവൊന്നും പാര്‍ട്ടി നടത്തില്ലെന്നും തങ്ങളുടെ മറ്റ് ഉറവിടങ്ങള്‍ ഉപയോഗിച്ച് ഈ പണം കണ്ടെത്തുമെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു. പരിക്കേറ്റവര്‍ക്ക് 25000 രൂപ വീതം എഐസിസി നല്‍കാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയുടെ ചെലവും പാര്‍ട്ടി തന്നെ വഹിക്കുമെന്ന് ചെന്നിത്തല അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ കുട്ടികള്‍ക്കു വേണ്ടി വിദ്യാഭ്യാസ നിധി സംഭരിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

എറണാകുളം ജില്ലാ കളക്ടറുടെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സര്‍ക്കാരും വേണ്ടത് ചെയ്യുമെന്ന് ഗതാഗത മന്ത്രി മാത്യു ടി തോമസ് അറിയിച്ചു.

വേഗനിയന്ത്രണ യന്ത്രം ഘടിപ്പിച്ച വാഹനമാണെന്നും മറ്റ് കുഴപ്പങ്ങളൊന്നും ലോറിക്കില്ലെന്നും എറണാകുളം ജില്ലാ കളക്ടര്‍ പറയുന്നു. അതിവേഗത്തില്‍ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് ദുരന്തകാരണമെന്ന് പ്രാഥമികാന്വേഷണത്തില്‍ ബോധ്യമാകുന്നതെന്നും അദ്ദേഹം പറയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+