Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവ കരാര്‍: ഇടതുപക്ഷത്തിന് അമേരിക്കയില്‍ പിന്തുണ

കോയമ്പത്തൂര്‍ : ഏഷ്യയില്‍ ചൈനയെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുമായി ആണവ കരാറുണ്ടാക്കാന്‍ അമേരിക്ക ശ്രമിക്കുന്നതെന്ന് യുഎസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.

ലോകത്തെ അസ്ഥിരപ്പെടുത്താനാണ് ബുഷ് ഭരണകൂടം ശ്രമിക്കുന്നതെന്നും യുഎസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ടെറി അല്‍ബാനോ തുറന്നടിക്കുന്നു. "ഇന്ത്യയുമായി അമേരിക്ക ഉണ്ടാക്കാന്‍ പോകുന്ന ആണവ കരാറിനെക്കുറിച്ച് ഞങ്ങള്‍ക്ക് അതിശയമൊന്നുമില്ല. ചൈനയെ ഒറ്റപ്പെടുത്തുന്നതിന് ഒരു ദീര്‍ഘകാല പങ്കാളിയെയാണ് അമേരിക്കയിലെ ഭരണകൂടം ഇന്ത്യയിലൂടെ ആഗ്രഹിക്കുന്നത്". അവര്‍ പറയുന്നു.

സിപിഎമ്മിന്റെ പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സൗഹാര്‍ദ്ദ പ്രതിനിധിയായി എത്തിയതാണ് ടെറി അല്‍ബാനോ. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബുഷ് ഭരണകൂടത്തിന്റെ ഏഷ്യയിലെ രഹസ്യ അജണ്ടയെക്കുറിച്ച് അല്‍ബാനോ തുറന്നു പറഞ്ഞത്.

ഇന്തോ യുഎസ് ആണവക്കരാറിന്റെ കാര്യത്തില്‍ സിപിഎം എടുക്കുന്ന നിലപാടിന് അമേരിക്കയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് അല്‍ബാനോ വ്യക്തമാക്കി. തികച്ചും ശരിയായ നിലപാടാണ് സിപിഎമ്മിന്റേത്. ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും ഹനിക്കുന്ന ഈ കരാറിനെതിരെ സിപിഎം എടുക്കുന്ന നിലപാട് രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും അല്‍ബാനോ നിരീക്ഷിച്ചു.

യുഎസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ ഉപദേശക സമിതി അംഗമാണ് ടെറി അല്‍ബാനോ.

ബന്ധപ്പെട്ട വാര്‍ത്തകള്‍




Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+