Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ കന്യാസ്‌ത്രീകള്‍ക്ക്‌ ക്ഷാമം

കൊച്ചി: ഇന്ത്യയിലെ റോമന്‍ കത്തോലിക്ക മതത്തില്‍ കന്യാസ്‌ത്രീ ജീവിതം സ്വീകരിയ്‌ക്കുന്നവരുടെ എണ്ണം കുത്തനെ കുറയുന്നു.

പുതിയ കാലഘട്ടത്തില്‍ സ്‌ത്രീകള്‍ക്കായി ഒട്ടേറെ മേഖലകള്‍ തുറക്കപ്പെട്ടതാണ്‌ കന്യാസ്‌ത്രീ ജീവിതത്തിലേക്ക്‌ കടന്നു വരുന്നവരുടെ എണ്ണം കുറയാന്‍ കാരണമെന്ന്‌ സഭയുമയായി ബന്ധപ്പെട്ടവര്‍ പറയുന്നു.

ഇന്നത്തെ ഉപഭോക്തൃ സംസ്‌ക്കാരത്തിലൂടെ വളര്‍ന്നു വരുന്ന പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം ദൈവീക ജീവിതം ഒരു വെല്ലുവിളിയാണ്‌. സഭാ വക്താവായ ഫാദര്‍ പോള്‍ തലേക്കാട്ട്‌ വിശദീകരിയ്‌ക്കുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ കന്യാസ്‌ത്രീ ജീവിതം സ്വീകരിയ്‌ക്കുന്നവര്‍ ഇപ്പോള്‍ തീര്‍ത്തും ഇല്ലാതായിക്കഴിഞ്ഞു. ഇന്ത്യയിലും ആ സാഹചര്യം വന്നേക്കും. അമ്പതു കൊല്ലം മുമ്പ്‌ പെണ്‍കുട്ടികള്‍ സ്വയമേ ഈ ജീവിതം തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇന്ന്‌ അത്തരത്തില്‍ ഒരാളെപ്പോലും കാണാന്‍ കഴിയില്ല.

കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം കന്യാസ്‌ത്രീ ജീവിതം നയിക്കുന്നവര്‍ക്കുള്ള തൊഴില്‍ സാഹചര്യങ്ങള്‍ കുറഞ്ഞു വരികയാണ്‌. അതെ സമയം പുരോഹിതന്‍മാരെ ഇത്തരം പ്രശ്‌നങ്ങള്‍ അലട്ടുന്നില്ല. പോള്‍ തലേക്കാട്ട്‌ തുടരുന്നു.

ചില മഠങ്ങളില്‍ കന്യാസ്‌ത്രീകള്‍ക്ക്‌ വിവേചനമനുഭവിക്കേണ്ടി വരുന്നതായും അദ്ദേഹം സഭയുടെ പ്രസിദ്ധീകരണമായ സത്യദീപത്തില്‍ എഴുതിയ ലേഖനത്തില്‍ വിശദീകരിയ്‌ക്കുന്നു.

ദില്ലി എസ്‌എസ്‌എയിലെ സിസ്റ്റര്‍ ഇനിഗോയുടെ അഭിപ്രായത്തില്‍ പല കന്യാസ്‌ത്രീകളും സഭയ്‌ക്കുള്ളില്‍ തങ്ങള്‍ക്ക്‌ സമത്വം ലഭിയ്‌ക്കുന്നില്ലായെന്ന്‌ കരുതുന്നവരാണ്‌. ഇത്‌ പൂര്‍ണമായും തിരുത്തേണ്ടതാണെന്നും സിസ്റ്റര്‍ ഇനിഗോ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+