നാണ്യപെരുപ്പം ഏഴ് ശതമാനമായി ഉയര്‍ന്നു
ദില്ലി: രാജ്യത്തെ നാണ്യപെരുപ്പം ഏഴ് ശതമാനമായി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നാണ്യപെരുപ്പ നിരക്കാണിത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള സര്‍ക്കാരിന്റെ നടപടികള്‍ക്ക് ഫലം കാണാന്‍ രണ്ടോ മൂന്നോ ആഴ്ചയെങ്കിലുമെടുക്കും.
മാര്‍ച്ച് 22ന് അവസാനിച്ച ആഴ്ചയിലെ മൊത്ത വില സൂചികയുടെ അടിസ്ഥാനത്തിലുള്ള നാണ്യപെരുപ്പ നിരക്കാണിത്. തൊട്ടുമുമ്പത്തെ ആഴ്ചയിലെ നാണ്യപെരുപ്പനിരക്ക് 6.68 ശതമാനവും ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവിലെ നാണ്യപെരുപ്പ നിരക്ക് 6.54 ശതമാനവുമായിരുന്നു.
നാണ്യപെരുപ്പം മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത് ഓഹരി വിപണിയെയും ബാധിച്ചു. സെന്‍സെക്സ് നാനൂറിലേറെ പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റിയില്‍ നൂറിലേറെ പോയിന്റിന്റെ ഇടിവുണ്ടായി.
വിലക്കയറ്റം നിയന്ത്രിക്കാനായി ഭക്ഷ്യഎണ്ണയുടെയും ബസുമതി ഒഴികെയുള്ള അരികളുടെയും ഇറക്കുമതി തീരുവ കുറയ്ക്കാനായി തിങ്കളാഴ്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
നാണ്യപെരുപ്പ നിരക്ക് ഉയരുന്നത് കരുതല്‍ ധനാനുപാതം ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികളെടുക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചേക്കും.












Click it and Unblock the Notifications