Get Updates
Get notified of breaking news, exclusive insights, and must-see stories!

21കാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി

മുംബൈ: ജോലി കഴിഞ്ഞ്‌ വീട്ടിലേയ്‌ക്ക്‌ തിരിച്ചുപോവുകയായിരുന്ന ഇരുപത്തിയൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതായി പരാതി.

അഞ്‌ജാതരായ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയി ലഹരിനല്‍കി മയക്കിയശേഷമാണ്‌ മാനഭംഗപ്പെടുത്തിയതെന്ന്‌ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

അമരാവതി സ്വദേശിയായ യുവതിയാണ്‌ മാനഭംഗത്തിന്‌ ഇരയായത്‌. സംഭവം കഴിഞ്ഞ്‌ അമരാവതിയില്‍ നിന്നും 1000 കിലോമീറ്റര് അകലെ കാരഡ്‌ എന്ന സ്ഥലത്ത്‌ അക്രമികള്‍ യുവതിയെ ഉപേക്ഷിക്കുകയായിരുന്നു. മാര്‍ച്ച്‌ 29ന്‌ ജെജെ മാര്‍ഗ്‌ പൊലീസ്‌ സ്റ്റേഷനില്‍ കേസ്‌ രജിസ്റ്റര്‍ചെയ്‌തെങ്കിലും അത്‌ പിന്നീട്‌ അമരാവതി പൊലീസിന്‌ കൈമാറി. യുവതിയെ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയയാക്കിയതിന്റെ റിപ്പോര്‍ട്ടും അമരാവതി പൊലീസിന്‌ കൈമാറിയിട്ടുണ്ട്‌.

യുവതിയെ ഉപേക്ഷിക്കപ്പെട്ട സ്ഥലത്തേയ്‌ക്ക്‌ തെളിവെടുപ്പിനായി പൊലീസിനെ അയച്ചിട്ടുണ്ടെന്ന്‌ അമരാവതി പൊലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു. മാര്‍ച്ച്‌ 21ന്‌ വൈകുന്നേരം ജോലി കഴിഞ്ഞ്‌ ഓട്ടോറിക്ഷയില്‍വരാനൊരുങ്ങന്നതിനിടയില്‍ അജ്ഞാതരായ രണ്ടുപേര്‍ വന്ന്‌ ലഹരി വസ്‌തു മണപ്പിക്കുകയായിരുന്നുവെന്നും എന്താണ്‌ സംഭവിക്കുന്നതെന്ന്‌ മനസ്സില്‌ക്കാന്‍ കഴിയുന്നതിന്‌ മുമ്പ്‌ തന്റെ ബോധം മറഞ്ഞിരുന്നുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

മാര്‍ച്ച്‌ 21 സംഭവം നടന്നുകഴിഞ്ഞശേഷം അഞ്ച്‌ ദിസവം കഴിഞ്ഞ്‌ മാര്‍ച്ച്‌ 26നാണ്‌ യുവതിയ്‌ക്ക്‌ ബോധം വീണ്ടുകിട്ടിയത്‌. ആ സമയത്ത്‌ ഒരു വീട്ടിനുള്ളില്‍ പൂട്ടിയിട്ട നിലയിലായിരുന്നുതാനെന്നും യുവതി പറയുന്നു. വസ്‌ത്രങ്ങളും മറ്റും കീറിപ്പറഞ്ഞിരുന്നത്‌ കണ്ടാണ്‌ താന്‍ ലൈംഗിക പീഡനത്തിന്‌ ഇരയായെന്ന്‌ യുവതി മനസ്സിലാക്കിയത്‌. പിന്നീട്‌ യുവതി ആ വീട്ടില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+