കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലി വാഗ്ദാനം ചെയ്ത് പീഡനം; മൂന്നുപേര്‍ പിടിയില്‍

  • By Staff
Google Oneindia Malayalam News

മലപ്പുറം: ജോലി വാഗ്‌ദാനംചെയ്‌ത്‌ യുവതിയെ പീഡിപ്പിച്ച കേസില്‍ സ്‌ത്രീയടക്കം മൂന്നുപേര്‍ പോലീസ്‌ പിടിയിലായി.

പൂക്കോട്ടുംപാടം കരുളായി മഞ്ചപുള്ളി റംലത്ത്‌ (36), മഞ്ചേരി കാരാപറമ്പ്‌ മുത്തേടത്ത്‌ ഷൗക്കത്ത്‌ (32), നിരുട്ടിച്ചാല്‍ അശ്‌റഫ്‌ (32) എന്നിവരാണ്‌ കഴിഞ്ഞദിവസം പിടിയിലായത്‌.

മാര്‍ച്ച്‌ 31ന്‌ പെണ്‍കുട്ടിയെ കാണാനില്ലെന്ന്‌ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഞായറാഴ്‌ച വൈകുന്നേരം ഷൗക്കത്ത്‌, അശ്‌റഫ്‌ എന്നിവരും പീഡനത്തിനിരയായ പെണ്‍കുട്ടിയും കാറില്‍ വരുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ പീഡനകഥ പുറത്തായത്.

റംലത്തുമായി പരിചയപ്പെട്ട പെണ്‍കുട്ടിയെ ജോലി വാഗ്‌ദാനംചെയ്‌ത്‌ പല സ്ഥലങ്ങളിലും കൊണ്ടുപോയി പലയാളുകള്‍ക്ക്‌ കാഴ്‌ചവെച്ചതായി പോലീസ്‌ പറഞ്ഞു.

ഷൗക്കത്ത്‌ നിലന്പൂര്‍, ഗൂഡല്ലൂര്‍, ഗുണ്ടല്‍പേട്ട എന്നിവിടങ്ങളിലെ ലോഡ്‌ജുകളില്‍ താമസിച്ച്‌ തന്നെ പീഡിപ്പിക്കുകയും പലര്‍ക്കും കാഴ്‌ചവെക്കുകയും ചെയ്‌തതായി ഇരുപത്തിമൂന്ന്‌ കാരിയായ പെണ്‍കുട്ടി പോലീസിന്‌ മൊഴിനല്‍കി.

സംഘത്തില്‍ സുലോചന എന്ന സ്‌ത്രീ കൂടിയുണ്ടെന്നും ഇവരെക്കുറിച്ച്‌ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും എസ്‌.ഐ പറഞ്ഞു. പെണ്‍കുട്ടിയെ വണ്ടൂര്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയയാക്കി.

ബലാത്സംഗമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ്‌ പ്രതികള്‍ക്കെതിരെ കേസ്സെടുത്തത്‌. എസ്‌.ഐ എം. സന്തോഷ്‌കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ അജയന്‍, ചെറുവണ്ണി രാജന്‍, റഷീദ്‌, അനിത എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ പിടിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X