Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍വ്വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണും

തിരുവനന്തപുരം: വേനല്‍മഴയില്‍ കേരളത്തിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക്‌ സമര്‍പ്പിക്കാനും നഷ്ടപരിഹാരം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുമായി സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയേയും മറ്റ്‌ മന്ത്രിമാരേയും കാണുമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ അറിയിച്ചു.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഘം ദില്ലിക്ക്‌ പോകുന്ന തിയതി പിന്നീട്‌ തീരുമാനിക്കും.

കൃഷിനാശത്തെത്തുടര്‍ന്ന്‌ കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്‌ത നാലു കര്‍ഷകരുടെ ആശ്രിതര്‍ക്ക്‌ 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും അവരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

പൂര്‍ണ്ണമായി കൃഷി നശിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരമായ 10,000 രൂപ നല്‍കുന്ന നടപടി രണ്ട്‌ ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി കായല്‍ നിലങ്ങളിലെ ബണ്ടുകള്‍ സംരക്ഷിക്കുവാനും തണ്ണീര്‍മുക്കം ബണ്ടിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും സ്വാമിനാഥന്‍ കമ്മീഷന്‍ തയ്യാറാക്കിയ 1800 കോടി രൂപയുടെ പദ്ധതിക്ക്‌ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അനുമതി നല്‍കണമെന്നും വിലക്കയറ്റം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നെല്ലിന് ടമ്ണിന് 2280രൂപ പരമാവധി നല്‍കി സംഭരിക്കും. ഭക്ഷ്യയോഗ്യമല്ലാത്ത നെല്ലാനാണ് ഈ വില നല്‍കുന്നത്. മുപ്പതിനായിരം ഹെക്ടര്‍ സ്ഥലത്തെ നെല്ല് നശിച്ചിട്ടുണ്ട്. അതില്‍ ഇരുപതിനായിരം ഹെക്ടര്‍ സ്ഥലത്ത് പൂര്‍ണ്ണമായും പതിനായിരം ഹെക്ടര്‍ സ്ഥലത്ത് ഭാഗികമായും കൃഷി നശിച്ചു. പൂര്‍ണ്ണമായും കൃഷിനശിച്ചവര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ധനസഹായം നല്‍കും- മുഖ്യമന്ത്രി അറിയിച്ചു

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+