ഗുജറാത്തില്‍ ഡോക്ടര്‍മാര്‍ക്ക് സ്വസ്‌തിക ചിഹ്നം
ദില്ലി: ആരോഗ്യ രംഗത്തുള്ളവര്‍ ലോകവ്യാപകമായി ഉപയോഗിക്കുന്ന റെഡ്‌ക്രോസി ചിഹ്നത്തിനു പകരം നാസി പാര്‍ട്ടിയുടെ ചിഹ്നമായിരുന്ന സ്വസ്‌തിക ഉപയോഗിക്കാന്‍ ഗുജറാത്തിലെ ഡോക്ടര്‍മാര്‍ക്ക് ആര്‍എസ്‌എസ് നിര്‍ദ്ദേശം.
ആര്‍എസ്‌എസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യഭാരതി എന്ന സംഘടനയാണ് സ്വസ്‌തിക ഉപയോഗിക്കാനുള്ള കര്‍ശന നിര്‍ദേശം നല്‌കിയത്. തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെങ്ങും കാല്‍ ലക്ഷം സ്വസ്‌തിക രൂപം വിതരണം ചെയ്യാന്‍ ആരോഗ്യ ഭാരതി തീരുമാനിച്ചു.
ജന ആന്ദോളന്‍ എന്ന പേരിലുള്ള പ്രചരണ പരിപാടിയിലൂടെയാണ് ആരോഗ്യ ഭാരതി സ്വസ്‌തിക ചിഹ്നം അടിച്ചേല്‌പിക്കുന്നത്. അതെ സമയം റെഡ്‌ക്രോസിനു പകരം സ്വസ്‌തിക ഉപയോഗിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിയ്‌ക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ ഗുജറാത്തിലെ 18,000 അലോപ്പതി ഡോക്ടര്‍മാരില്‍ 10,000 ത്തോളം പേര്‍ തങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്‌തിട്ടുണ്ടെന്ന് ആരോഗ്യ ഭാരതി പറയുന്നു. ആര്‍എസ്‌എസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിയ്‌ക്കുന്ന ഹോമിയോ, ആയ്യൂര്‍വേദ, യൂനാനി, അലോപ്പതി ഡോക്ടമര്‍മാരുടെ സംഘടനയാണ് ആരോഗ്യ ഭാരതി.
1920ല്‍ ജര്‍മ്മനിയിലാണ് നാസിപാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായി സ്വസ്‌തിക സ്വീകരിയ്‌ക്കപ്പെട്ടത്. അന്നു മുതല്‍ സ്വസ്‌തിക ഭീകരതയുടെയും മരണത്തിന്റെയും മുദ്രയായാണ് ലോകമെങ്ങും കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications