വിസിയുടെ നെല്ലു കൊയ്ത്ത് വിവാദം
ആലപ്പുഴ: കുട്ടനാട്ടിലെ നെല്‍വയലുകളില്‍ കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കൊയ്യാനിറങ്ങിയത് ഏത് ഉദ്ദേശ്യത്തിലായാലും സംഗതി വിവാദമാവുകയാണ്.
കാല്‍ ലക്ഷം രൂപ ചെലവിട്ട് കുട്ടനാടന്‍ വയലില്‍ പരിഹാസ കൊയ്ത്ത് നടത്തിയ വിസി കെ ആര്‍ വിശ്വംഭരനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് മന്ത്രി ജി സുധാകരന്‍ ആവശ്യപ്പെട്ടതോടെ മറ്റൊരു സിപിഎം സിപിഐ പോരിന് കളമൊരുങ്ങി.
കളക്ടറായിരുന്നപ്പോള്‍ വിശ്വംഭരന്‍ മനുഷ്യന് ഗുണമുളള എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നും സുധാകരന്‍ ചോദിക്കുന്നു.
കുട്ടനാട്ടില്‍ നിന്ന് വെളിയനാട്ടേയ്ക്ക് കൊണ്ടുപോയ കൊയ്ത്തു യന്ത്രങ്ങള്‍ തിരികെയെത്തിച്ചില്ലെങ്കില്‍ താന്‍ നിരാഹരം കിടക്കുമെന്നും സുധാകരന്‍ ഭീഷണിപ്പെടുത്തി. കുട്ടനാട്ടില്‍ കൊയ്ത്തിന് തൊഴിലാളികളെ കിട്ടാത്തതിനെക്കുറിച്ച് അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
32 വിദ്യാര്‍ത്ഥികളും കളക്ടറേറ്റ് ജീവനക്കാരും ഉള്‍പ്പെടെ 80 പേര്‍ കുട്ടനാട്ടിലെ പാറച്ചാല്‍ പാടത്ത് കഴിഞ്ഞയാഴ്ചയാണ് കൊയ്യാനിറങ്ങിയത്. അരിവാളുമായി കളക്ടറും പാടത്തിറങ്ങി. വിദ്യാര്‍ത്ഥികള്‍ക്കുളള കൊയ്ത്ത് പരിശീലനമാണെന്നായിരുന്നു വിശദീകരണം. ഒന്നര ഏക്കര്‍ പാടത്തെ നെല്ല് ഈ സംഘം കൊയ്തു.
കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ ജി സുധാകരന്‍ പരസ്യമായി രംഗത്തെത്തിയത് ആലപ്പുഴ ജില്ലയിലെ സിപിഎം സിപിഐ പോരിന് വീര്യം കൂട്ടും. സിപിഐ ഭരിക്കുന്ന കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനാണ് കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍.
മാത്രമല്ല, കെ ആര്‍ വിശ്വംഭരനെ ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് സിപിഐ കാര്‍ഷിക സര്‍വകലാശാല വിസിയാക്കിയത്. കാര്‍ഷിക വിസി നിയമനം ഗവര്‍ണര്‍ ആദ്യം അംഗീകരിക്കാതെ തിരിച്ചയച്ചിരുന്നു. ഒടുവില്‍ ഇടതുമുന്നണിയിലും മന്ത്രിസഭയിലും സിപിഐ വന്‍ സമ്മര്‍ദ്ദം ചെലുത്തി കെ ആര്‍ വിശ്വംഭരന്റെ പേര്‍ അംഗീകരിപ്പിക്കുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications